തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ റെയിൽവേ പ്രത്യേക സംഘം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പ്രദേശത്ത് റെയിൽവേ പോലീസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
തെങ്കാശി: മലയാളിയായ റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമണം അന്വേഷിക്കാൻ പ്രത്യേക സംഘം. റെയിൽവേ ഡി എസ് പി പൊന്നുസ്വാമിയുടെ നേതൃത്വത്തിൽ 20 അംഗ സംഘമാണ് കേസ് അന്വേഷിക്കുക. പ്രദേശത്ത് റെയിൽവേ പോലീസ് വ്യാപകമായി പരിശോധന നടത്തുന്നുണ്ട്.
തെങ്കാശിയിലെ പാവൂർ സത്രം റെയിൽവേ ഗേറ്റ് ജീവനക്കാരിയായ കൊല്ലം സ്വദേശിനിയ്ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. യുവതിയുടെ നിലവിളി കേട്ടാണ് നാട്ടുകര്‍ എത്തിയത്. എന്നാല്‍ ആളുകൂടിയ സാഹചര്യത്തില്‍ പ്രതി ഓടിപ്പോയെന്ന് പ്രദേശത്തെ സ്വകാര്യ കമ്പനിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
യുവതിയെ ചവിട്ടിവീഴ്ത്തി, കല്ലുകൊണ്ട് മുഖത്തടിച്ചു
റെയില്‍വേ ഗേറ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരി വീട്ടിലേക്ക് ഫോണ്‍ചെയ്യുന്നതിനിടെയാണ് അക്രമി എത്തിയത്. കല്ല് കൊണ്ട് മുഖത്തിടിച്ച് ട്രാക്കിലൂടെ വലിച്ചിഴച്ച് പീഡിപ്പിക്കാൻ ശ്രമം നടന്നു. ഇയാൾ ക്രൂരമായി മർദിച്ചു. പ്രതിയുടെ മുടിയില്‍ കുത്തിപ്പിടിച്ചായിരുന്നു യുവതി രക്ഷപ്പെട്ടത്. വഴങ്ങണമെന്നും ഇല്ലെങ്കിൽ കൊല്ലുമെന്നും അക്രമി ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകിയിരുന്നു.
advertisement
അക്രമി തമിഴ് സംസാരിക്കുന്നയാൾ
റെയിൽവേ ജീവനക്കാരിക്കെതിരായ ലൈംഗീകാതിക്രമണം നടത്തിയത് അക്രമി തമിഴ് സംസാരിക്കുന്ന ആളെന്ന് അക്രമത്തിനിരയായ യുവതിയുടെ അമ്മ. ഷർട്ട് ധരിക്കാത്ത കാക്കിയിട്ട ആളാണ് അക്രമി എന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു.
പ്രതി പെയിന്റിംഗ് തൊഴിലാളി?
പ്രതിയെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി പൊലീസ് വ്യക്തമാക്കി. പെയിൻറിംഗ് തൊഴിലാളിയാണ് പ്രതിയെന്ന നിഗമനം. പ്രതിയുടെതെന്ന് സംശയിക്കുന്ന ചെരിപ്പ് പോലീസിന് ലഭിച്ചു. ചെരുപ്പിൽ നിന്ന് പെയിന്റിൻറെ അംശം കണ്ടെത്തി. സംഭവത്തിൽ ഇതുവരെ 17 പെയിന്റിംഗ് തൊഴിലാളികളെ ചോദ്യം ചെയ്തതായി പൊലീസ് അറിയിച്ചു.
advertisement
അന്വേഷണം എങ്ങനെ
പ്രദേശത്തെ സിസിടിവി ക്യാമറാ ദൃശ്യങ്ങളും മൊബൈൽ ടവറുകളിലെ വിവരങ്ങളും ശേഖരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. തെങ്കാശിയിലേക്ക് പോകുന്ന റെയിൽവേ ട്രാക്കിൽ വെളിച്ചമില്ലാത്തത് പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചിട്ടുണ്ടെന്ന് പൊലീസ് കരുതുന്നത്.
Location :
Tenkasi,Tirunelveli,Tamil Nadu
First Published :
Feb 18, 2023 10:39 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തെങ്കാശിയിൽ മലയാളി റെയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമം അന്വേഷിക്കാൻ റെയിൽവേ പ്രത്യേക സംഘം








