advertisement

തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ

Last Updated:

കൊലപാതകത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതിയെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പൊലീസ് പുറത്തെത്തിച്ചത്

പ്രതി അപ്പാടൻ തോമസ്, കൊല്ലപ്പെട്ട സൗമ്യ
പ്രതി അപ്പാടൻ തോമസ്, കൊല്ലപ്പെട്ട സൗമ്യ
തൃശ്ശൂർ ക്രിസ്റ്റഫർ നഗറിൽ യുവതിയെ അയൽവാസി കുത്തിക്കൊലപ്പെടുത്തി. ക്രിസ്റ്റഫർ നഗർ പുത്തൂർ വീട്ടിൽ സൗമ്യ (45) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് ശേഷം കിണറ്റിൽ ഇറങ്ങി ഒളിക്കാൻ ശ്രമിച്ച പ്രതി അപ്പാടൻ തോമസിനെ (65) ഒല്ലൂർ പൊലീസ് സാഹസികമായി പിടികൂടി.
ഇന്നലെ വൈകിട്ട് 6.30-ഓടെയായിരുന്നു സംഭവം. വീട്ടിലെ വളർത്തുനായ റോഡിലേക്കിറങ്ങിയപ്പോൾ അതിനെ തിരികെ വിളിക്കാൻ ഇറങ്ങിയതായിരുന്നു സൗമ്യ. ഈ സമയം കത്തിയുമായി പിന്നാലെയെത്തിയ തോമസ് സൗമ്യയെ കുത്തിവീഴ്ത്തുകയായിരുന്നു. കുത്തേറ്റ് അരമണിക്കൂറോളം റോഡിൽ രക്തം വാർന്നു കിടന്ന സൗമ്യയെ പിന്നീട് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കൊലപാതകത്തിന് ശേഷം സമീപത്തെ വീട്ടിലെ കിണറ്റിൽ ഇറങ്ങി ഒളിച്ച പ്രതിയെ അഗ്നിരക്ഷാസേനയുടെ സഹായത്തോടെയാണ് പൊലീസ് പുറത്തെത്തിച്ചത്. അഞ്ചേരിയിൽ ഓട്ടോ ഡ്രൈവറായ തോമസും സൗമ്യയുടെ കുടുംബവും തമ്മിലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്ന് കരുതുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പ്രതി ഇപ്പോൾ പൊലീസ് നിരീക്ഷണത്തിലാണ്. ഇന്ന് അറസ്റ്റ് രേഖപ്പെടുത്തും. സൗമ്യയുടെ സംസ്കാരം ഇന്ന് നടക്കും. ഏഗ്ന, ആരോൺ എന്നിവർ മക്കളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തൃശൂരിൽ വളർത്തുനായയെ വിളിക്കാനിറങ്ങിയ യുവതിയെ അയൽവാസി കുത്തിക്കൊന്നു; കിണറ്റിൽ ഒളിച്ചിരുന്ന പ്രതി പിടിയിൽ
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement