വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
- Published by:Rajesh V
- news18-malayalam
Last Updated:
15 ദിവസം മുമ്പായിരുന്നു വിവാഹം. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു
തിരുവനന്തപുരം: രണ്ടാഴ്ച മുമ്പ് വിവാഹിതയായ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടാക്കട പന്നിയോട് തണ്ണിച്ചാംകുഴി സോന ഭവനിൽ ജെ പ്രഭാകരൻ – ഷൈലജ ദമ്പതികളുടെ മകൾ സോന (22) യെയാണ് ഭർത്താവ് വിപിന്റെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി 11.30ഓടെയാണ് സംഭവം. മൃതദേഹം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
പതിനഞ്ച് ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു സോന. വിപിൻ ഓട്ടോ ഡ്രൈവറാണ്. അസ്വാഭാവിക മരണത്തിന് കാട്ടാക്കട പൊലീസ് കേസെടുത്തു. മരിച്ച മുറിയിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു.
advertisement
കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും സോനയെ എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ ആരോപിച്ചു.
Also Read- ബൈക്കിന്റെ നമ്പർ പ്ലേറ്റ് സ്റ്റിക്കർ കൊണ്ട് മറച്ച് നടുറോഡിൽ നഗ്നതാപ്രദര്‍ശനം; യുവതി ക്യാമറയില്‍ പകര്‍ത്തി
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്നി (ഹൈദരാബാദ്) -040-66202000)
Location :
Thiruvananthapuram,Thiruvananthapuram,Kerala
First Published :
July 03, 2023 10:12 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
വിവാഹം കഴിഞ്ഞിട്ട് 15 ദിവസം; നവവധുവിനെ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി