advertisement

Video | Belly Dance in Lockdown | കൊറോണാക്കാലത്തും റിസോർട്ടിൽ നൃത്തം; ആരുണ്ടിവിടെ ചോദിയ്ക്കാൻ ?

Last Updated:

വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് നിശ പാർട്ടിയും മണിക്കൂറുകൾ നീണ്ട ബെല്ലിഡാൻസും അരങ്ങേറിയത്

കട്ടപ്പന: ഉടുമ്പൻചോലക്കു സമീപമുള്ള സ്വകാര്യ റിസോർട്ടിൽ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചു നിശാപാർട്ടിയും ബെല്ലി ഡാൻസും സംഘടിപ്പിച്ച സംഭവത്തിൽ ശാന്തൻപാറ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കോവിഡ് സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് പാർട്ടി നടത്തിയതിന് വ്യവസായി റോയി കുര്യനെതിരെയാണ് ശാന്തൻപാറ പൊലീസ് കേസെടുത്തിയിരിക്കുന്നത്.
ഉടുമ്പൻചോലക്ക് സമീപം ചതുരംഗപ്പാറയിൽ തണ്ണിക്കോട്ട് ഗ്രൂപ്പ് ആരംഭിക്കുന്ന വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചാണ് ജൂൺ 28-ന് നിശാപാർട്ടിയും ബെല്ലി ഡാൻസ് ഉൾപ്പെടെയുള്ള പരിപാടികളും സംഘടിപ്പിച്ചത്. ജില്ലാ കലക്ടറുടെ ഇടപടലിനെത്തുടർന്നാണ് നടപടി സ്വീകരിച്ചത്.
advertisement
വ്യവസായ സ്ഥാപനത്തിന്റെ ഉദ്ഘാടന ചടങ്ങിന് ശേഷമാണ് നിശ പാർട്ടിയും മണിക്കൂറുകൾ നീണ്ട ബെല്ലിഡാൻസും അരങ്ങേറിയത്. നിശാപാർട്ടിയിൽ പങ്കെടുത്തവർ മൊബൈലിൽ പകർത്തിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് വിവരം പുറത്തായത്. പാർട്ടി നടന്ന ദിവസം റിസോർട്ടിൽ പരിശോധന നടത്താൻ പൊലീസ് എത്തി. എന്നാൽ ഉന്നത ഇടപെടലിനെ തുടർന്ന് പരിശോധന നടത്താൻ കഴിയാതെ ഇവർ തിരികെ മടക്കി.
advertisement
സ്വകാര്യ ഇവന്റ് മാനേജുമെന്റ് കമ്പനിയാണ് പാർട്ടിക്കായുള്ള സംവിധാനങ്ങൾ സ്വകാര്യ റിസോർട്ടിൽ ഒരുക്കിയത്. പാർട്ടിയിൽ 250 പേർ പങ്കെടുത്തെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന പ്രാഥമിക വിവരം. രാത്രി എട്ടിന് ആരംഭിച്ച പാർട്ടി പുലർച്ചെ ഒന്നു വരെ നീണ്ടു. പാർട്ടിയിൽ പങ്കെടുക്കാൻ എത്തിയവർക്കു മദ്യപിക്കുന്നതിനുള്ള സൗകര്യം ഏർപ്പാടാക്കിയിരുന്നു.
TRENDING:ഷംന കാസിം ബ്ലാക്മെയിൽ കേസ് | പോലീസ് ഭീഷണിപ്പെടുത്തുന്നതായി പ്രതിയുടെ ഭാര്യ ഹൈക്കോടതിയിൽ [NEWS]COVID 19| ക​ര്‍​ണാ​ട​ക​യി​ല്‍ SSLC പ​രീ​ക്ഷ​യെ​ഴു​തി​യ 32 കു​ട്ടി​ക​ള്‍​ക്ക് കോ​വി​ഡ്; സമ്പർക്കം പരിശോധിക്കുന്നു [NEWS]UN Sex Act in Tel Aviv | നടുറോഡിൽ ഔദ്യോഗിക വാഹനത്തിൽ സെക്സ്; ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെന്ന് യു.എൻ [NEWS]
ബെല്ലി ഡാൻസിനായി നർത്തകിയെ സംസ്ഥാനത്തിന് പുറത്തുനിന്നും എത്തിച്ചെന്നാണ് വിവരം. രാത്രി 8 മുതൽ നിശാപാർട്ടി പ്രദേശത്തെ റിസോർട്ടിൽ ആരംഭിച്ചു. ഒരു മണിക്കൂറിൽ 50 പേരെ വീതമാണ് പ്രവേശിപ്പിച്ചത്.
advertisement
അഞ്ചു മണിക്കൂർ നീണ്ട നിശാപാർട്ടിയിൽ ഒരു മണിക്കൂറിൽ 50 പേർ വീതം അഞ്ചു മണിക്കൂറിനിടെ 250 പേർ എത്തിയെന്നാണ് വിവരം. നിശാപാർട്ടിയിൽ എത്തിയവർക്ക് മദ്യസൽക്കാരവും ഒരുക്കിയിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Video | Belly Dance in Lockdown | കൊറോണാക്കാലത്തും റിസോർട്ടിൽ നൃത്തം; ആരുണ്ടിവിടെ ചോദിയ്ക്കാൻ ?
Next Article
advertisement
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
​ഗർഭിണിയായ ഭാര്യയെ ഡിസ്ച്ചാര്‍ജ് ചെയ്യണമെന്നാവശ്യപ്പെട്ട് കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തു
  • കണ്ണൂരിൽ 24 കാരൻ ലേബർ റൂം അടിച്ചുതകർത്തതിൽ ആശുപത്രിക്ക് 15,000 രൂപയുടെ നാശനഷ്ടം സംഭവിച്ചു

  • ഗർഭിണിയായ ഭാര്യയെ ഉടൻ ഡിസ്ചാർജ് ചെയ്യണമെന്നാവശ്യപ്പെട്ട് യുവാവ് മദ്യലഹരിയിൽ അക്രമം നടത്തി

  • ആശുപത്രി സംരക്ഷണ നിയമം ഉൾപ്പെടെ വിവിധ വകുപ്പുകൾ ചുമത്തി റാഷിദിനെതിരെ പോലീസ് കേസെടുത്തു

View All
advertisement