കൊച്ചി: ബ്ലാക് മെയിലിംഗ് കേസിൽ പോലീസിനെതിരെ പരാതിയുമായി മുഖ്യ പ്രതി ഷെരീഫിന്റെ ഭാര്യ സോഫിയ. പ്രതികൾക്കെതിരെ മൊഴി നൽകാൻ പോലീസ് സമ്മർദ്ദം ചെലുത്തുന്നുവെന്ന് ഇവർ ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.
ഷംന കാസിമുമായി പ്രതി ഷെരീഫിന്റെ ഭാര്യ നിരവധി തവണ സംസാരിച്ചതായി പോലീസ് കണ്ടെത്തിയിരുന്നു. തട്ടിപ്പ് സംഘത്തിൽ വരന്‍റെ ഉമ്മ സുഹറയായി അഭിനയിച്ചത് ഷരീഫിന്‍റെ ഭാര്യയാണെന്നും പോലീസ് സ്ഥിരീകരിച്ചു. ഷംനയോടു സംസാരിച്ചത് സുഹ്‌റ എന്ന രീതിയിൽ തന്നെയായിരുന്നു.
വിവാഹ തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ പോലീസ് നോട്ടീസ് നൽകിയെങ്കിലും ഇവർ ഒളിവിൽപോയി. പിന്നാലെയാണ് പോലീസിനെതിരായ ആരോപണവുമായി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.
എന്നാൽ പോലീസ് ആരെയും ഭീഷണിപ്പെടുത്തില്ലെന്നും കുറ്റം ചെയ്യാത്തവർ ഭയക്കുന്നത് എന്തിനാണെന്നും ഐജി വിജയ്ക് സാഖറെ പ്രതികരിച്ചു. മോഡൽ അടക്കമുള്ള യുവതികളെ വഞ്ചിച്ചെന്ന പരാതികളിൽ ഒരു കേസ് കൂടി പോലീസ് രജിസ്റ്റർ ചെയ്തു. മലപ്പുറം സ്വദേശി നൽകിയ പരാതിയിലാണ് കേസെടുത്തത്. ഒരു ലക്ഷംരൂപയും സ്വർണ്ണവും തട്ടിയെടുത്തെന്നാണ് പരാതി. നേരത്തെ രജിസ്റ്റർ ചെയ്ത രണ്ട് കേസുകളിൽ 9 പ്രതികളുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.
Published by:Naseeba TC
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.