നീലേശ്വരം പീഡനം: ഒളിവിൽ പോയ പ്രതി കീഴടങ്ങി; കേസിൽ പിതാവ് ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി
- Published by:Naseeba TC
- news18-malayalam
Last Updated:
മാതാവിന്റെ ഒത്താശയോടെ കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്‌ചെവച്ചുവെന്നാണ് കേസ്.
കാസർഗോഡ്: നിലേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിൽ പതിനാല് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ ഒളിവില്‍ പോയ എട്ടാം പ്രതി പടന്നക്കാട് കരുവളം സ്വദേശി കിന്റല്‍ മുഹമ്മദ് (56) കീഴടങ്ങി. മഞ്ചേശ്വരം പോലീസിലാണ് ഇയാൾ കീഴടങ്ങിയത്.
കോവിഡ് പരിശോധനയ്ക്കുശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ 17 വരെ റിമാന്റ് ചെയ്തു. ഡി.എന്‍.എ ഒത്തുനോക്കാന്‍ മുഹമ്മദിന്റെ രക്ത സാമ്പിൾ ശേഖരിച്ചിട്ടുണ്ട്. കേസില്‍ അമ്പതുകാരനായ പിതാവ് മുഹമ്മദ് റിയാസ് ഉൾപ്പെടെ എട്ടുപേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.
കര്‍ണാടക മടിക്കേരിയില് വെച്ചാണ് ക്വിന്റല്‍ മുഹമ്മദ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. മാതാവ് തന്നെയാണ് മടിക്കേരിയിലെ അജ്ഞാത കേന്ദ്രത്തില്‍ പെണ്‍കുട്ടിയെ എത്തിച്ചത്. കുട്ടിയുടെ മാതാവും ഗർഭചിദ്രം നടത്തിയ ഡോക്ടർമാരും ഉൾപ്പെടെ അഞ്ചുപേർ ഇനി പിടിയിലാകാനുണ്ട്.
മാതാവിന്റെ ഒത്താശയോടെ കുട്ടിയെ മറ്റുള്ളവര്‍ക്ക് കാഴ്‌ചെവച്ചുവെന്നാണ് കേസ്. മാതാവ് പെണ്‍കുട്ടിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതിനും തെളിവ് ലഭിച്ചിട്ടുണ്ട്. മുഹമ്മദ് കീഴടങ്ങിയതോടെ കേസില്‍ കൂടുതല്‍ വിവരങ്ങൾ പുറത്തുവരുമെന്നാണ് സൂചന.
advertisement
പെണ്‍കുട്ടിയെ അയല്‍ സംസ്ഥാനങ്ങളില്‍ ഉള്‍പ്പടെ കൊണ്ട് പോയി മറ്റു പലര്‍ക്കും കാഴ്ച വെച്ചിരുന്നതായും സൂചനയുണ്ട്. പിതാവും മാതാവും ചേര്‍ന്ന് തന്നെയാണ് കുട്ടിയെ പലര്‍ക്കും കാഴ്ച വെച്ചത്. കേസില്‍ പതിമൂന്ന് പ്രതികളാണുള്ളത്. ആറ് കേസുകളില്‍ നാല് കേസ് നീലേശ്വരം ഇന്‍സ്‌പെക്ടര്‍ പി.ആര്‍. മനോജും ഒരു കേസ് എസ്.ഐ. കെ.പി. സതീഷും മറ്റൊരു കേസ് ചീമേനി പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. അനില്‍കുമാറുമാണ് അന്വേഷിക്കുന്നത്.
Location :
First Published :
September 04, 2020 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നീലേശ്വരം പീഡനം: ഒളിവിൽ പോയ പ്രതി കീഴടങ്ങി; കേസിൽ പിതാവ് ഉൾപ്പെടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി