സുഹൃത്തുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ യുവതിയുടെ പരാതിയിൽ 9 പേരെ അറസ്റ്റ് ചെയ്തു

Last Updated:

നിർബന്ധിച്ച് മദ്യം നൽകുകയും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ നിർബന്ധിച്ചതുമായാണ് പരാതി

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
ന്യൂഡൽഹി:  നിർബന്ധിച്ച് മദ്യം നൽകുകയും സുഹൃത്തുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാന്‍ നിർബന്ധിച്ചതുമായി ഭർത്താവിനെതിരെ യുവതിയുടെ പരാതി. സംഭവവുമായി ബന്ധപ്പെട്ട് പരാതിക്കാരിയുടെ ഭർത്താവ് അയാളുടെ സുഹൃത്ത്, സുഹൃത്തിന്റെ ഭാര്യ എന്നിവർ ഉൾപ്പെടെ ഒൻപതു പേരെ നോയിഡ പൊലീസ് കസ്റ്റഡിയിലെടുത്തു. ജൂൺ 23ന് ഭർത്താവിനെതിരെ പരാതിയുമായി യുവതി രംഗത്തു വന്നതോടെയാണ് വിഷയം പുറംലോകം അറിഞ്ഞത്.
കഴി‍ഞ്ഞ വർഷം ഏപ്രിൽ 18നാണ് ഭർത്താവ് തന്നെ സെക്ടർ 75ലെ ഒരു വീട്ടിൽ പാർട്ടിക്കായി കൊണ്ടുപോയതെന്ന് യുവതി പരാതിയിൽ പറയുന്നു. അവിടെ ഭർത്താവിന്റെ സുഹൃത്തും അയാളുടെ ഭാര്യയുമുണ്ടായിരുന്നു. മദ്യപിക്കാനും സുഹൃത്തിനൊപ്പം കിടക്ക പങ്കിടാനും ഭർത്താവ് അവിടെവച്ച് നിർബന്ധിച്ചതായാണ് പരാതി. താൻ സമ്മതിച്ചാൽ സുഹൃത്തിന്റെ ഭാര്യ തന്റെ ഭർത്താവിനൊപ്പവും ലൈംഗികബന്ധത്തിന് സമ്മതിക്കുമെന്ന് ഭർത്താവ് പറഞ്ഞതായി ഇവർ പരാതിപ്പെട്ടു. ഇതിന് വിസ്സമ്മതിച്ചപ്പോൾ തന്നെ ഒഴിവാക്കുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്.
മധ്യപ്രദേശിലെ ഗ്വാളിയോർ സ്വദേശിയായ യുവതി മുറാദാബാദിൽനിന്നുള്ള യുവാവിനെ വിവാഹം ചെയ്ത് നോയിഡ സെക്ടർ 137ലാണ് താമസം. യുവാവിന്റെ മാതാപിതാക്കളും ഇവർക്കൊപ്പമുണ്ട്. വിവാഹത്തിനു പിന്നാലെ ഭർത്താവിന്റെ മാതാപിതാക്കളുടെ ഭാഗത്തുനിന്നും തനിക്ക് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്നും യുവതി പറഞ്ഞു. താൻ എപ്പോൾ ഭർത്താവുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടണമെന്നു പോലും തീരുമാനിക്കുന്നതു ഭർതൃമാതാവാണെന്നും അവർ ആരോപിച്ചു. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒമ്പത് പേർക്കെതിരെ പോലീസ് കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
സുഹൃത്തുമായി ലൈംഗികബന്ധത്തിന് നിർബന്ധിച്ച ഭർത്താവിനെതിരെ യുവതിയുടെ പരാതിയിൽ 9 പേരെ അറസ്റ്റ് ചെയ്തു
Next Article
advertisement
ശബരിമലയിലെ നെയ്യ് വിൽപനയിലും ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
ശബരിമലയിലെ നെയ്യ് വിൽപനയിലും ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു
  • ശബരിമലയിലെ നെയ്യ് വിൽപനയിൽ ഗുരുതര ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് വിജിലൻസ് അന്വേഷണം

  • 13,679 പാക്കറ്റ് നെയ്യ് വിൽപന നടത്തിയെങ്കിലും പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ല

  • ദേവസ്വം ബോർഡ് ഉദ്യോഗസ്ഥൻ സസ്പെൻഡ് ചെയ്യപ്പെട്ടതും ഹൈക്കോടതി വിശദമായ അന്വേഷണം ആവശ്യപ്പെട്ടതും

View All
advertisement