Gold Smuggling Case | ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. മൂവര്‍ക്കുമെതിരെ കൊഫെപോസ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
കൊച്ചി: നയതന്ത്ര ബാഗേജിൽ സ്വർണം അയച്ച ദുബായിലുള്ള ഫൈസല്‍ ഫരീദിനെതിരെ എൻ.ഐ.എ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. സ്വർണക്കടത്ത് കേസിലെ പ്രതിയായ ഇയാളെ പിടികൂടാന്‍ ഇന്റര്‍പോള്‍ സഹായം തേടാനും എൻ.ഐ.എ തീരുമാനിച്ചിട്ടുണ്ട്. അതേസമയം ഇന്നലെ കോസിലെ മറ്റൊരു പ്രതി സന്ദീപ് നായരുടെ വീട്ടിൽ നിന്നും പിടിച്ചെടുത്ത ബാഗ് നാളെ പരിശോധിക്കും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകൾ ഈ ബാഗിലുണ്ടെന്ന് എന്‍ഐഎ വൃത്തങ്ങൾ വ്യക്തമാക്കി.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മൂന്നു പേർ കൂടി കസ്റ്റംസിന്റെ പിടിയിലായി. റിമാന്‍ഡില്‍ കഴിയുന്ന റമീസില്‍ നിന്ന് സ്വര്‍ണം കൈപറ്റിയവരാണ് ഇവർ. ഇതിൽ മൂവാറ്റുപുഴ സ്വദേശിയായ ജലാൽ നേരത്തെയും സ്വര്‍ണകടത്ത് കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. രണ്ടുവര്‍ഷം മുൻപ് തിരുവനന്തപുരം വിമാനത്താവളം വഴി 5 കിലോ സ്വര്‍ണം കടത്തിയ കേസിലാണ് ഇയാൾ പിടിയിലായത്. പിടിയിലായ മൂന്നുപേരെയും കൊച്ചിയിലെ കസ്റ്റംസ് ഓഫിസില്‍ എത്തിക്കും.
TRENDING:'സ്വപ്ന സുരേഷിനെതിരായ സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട് മുക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ് [NEWS]'പണ്ട് സിനിമയിൽ അഭിനയിച്ചിരുന്ന കുഞ്ചാക്കോ ബോബൻ അല്ലേ?എന്ന് ചോദിച്ച ജയസൂര്യക്ക് ചാക്കോച്ചന്റെ മറുപടി [NEWS]Nepal Prime Minister| 'ശ്രീരാമൻ ഇന്ത്യക്കാരനല്ല, യഥാർത്ഥ അയോധ്യ നേപ്പാളിൽ'; നേപ്പാൾ പ്രധാനമന്ത്രിയുടെ പരാമർശം വിവാദമായി [NEWS]
നിലവിൽ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷ്, സന്ദീപ് നായര്‍, സരിത്, എന്നിവരെ എന്‍ഐഎ ചോദ്യം ചെയ്യുകയാണ്. മൂവര്‍ക്കുമെതിരെ കൊഫെപോസ ചുമത്താനും തീരുമാനിച്ചിട്ടുണ്ട്.
Location :
First Published :
July 14, 2020 3:55 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
Gold Smuggling Case | ഫൈസൽ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട്; സന്ദീപിന്റെ ബാഗ് നാളെ പരിശോധിക്കും