ബീഫ് കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല; ബീഫ് സ്റ്റാള്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍
- Published by:user_49
Last Updated:
സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്
മംഗളൂരു: മംഗളൂരുവിലെ ഓലാപ്പേട്ടില്‍ ബീഫ് സ്റ്റാളുകള്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍. വിധോബ നഗർ സ്വദേശി നാഗരാജിനെ (39)യാണ് മംഗളൂരു പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.
ബീഫ് സ്റ്റാളില്‍ ശനിയാഴ്ച ദിവസം ഇറച്ചി വാങ്ങാനെത്തിയ കൂലിപ്പണിക്കാരനായ നാഗരാജ് ഒരു കിലോ ഇറച്ചി വാങ്ങുകയും എന്നാൽ കൂടുതല്‍ വേണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. കൂടുതൽ ഇറച്ചി നല്‍കാതിരുന്ന കടക്കാരന്‍ നാഗരാജിനെ ആക്ഷേപിച്ചെന്നും ആരോപണമുണ്ട്.
ഇതാണ് നാഗരാജിനെ കൃത്യം ചെയ്യാൻ പ്രേരണയായതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് പിറ്റേദിവസം സമീപത്തെ കടയില്‍നിന്ന് മണ്ണെണ്ണ വാങ്ങിയ നാഗരാജ് ഞായറാഴ്ച രാത്രി ബീഫ് സ്റ്റാളുകള്‍ക്ക് തീയിടുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത പോലീസ് ഒരാഴ്ചയോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയത്.
Location :
First Published :
January 17, 2021 7:06 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ബീഫ് കൂടുതല്‍ ചോദിച്ചിട്ട് കൊടുത്തില്ല; ബീഫ് സ്റ്റാള്‍ കത്തിച്ച സംഭവത്തില്‍ പ്രതി അറസ്റ്റില്‍