കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഡൽഹി BJP വക്താവും ഭാര്യയും കൊല്ലപ്പെട്ടു

Last Updated:

ഇടിച്ച ശേഷം നിർത്താതെ പോയ ട്രക്കിന്‍റെ ഡ്രൈവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു

കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡൽഹി ബിജെപി വക്താവും ഭാര്യയും കൊല്ലപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ കുട്ടികളെയും മറ്റ് രണ്ട് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആഗ്രാ- ലക്‌നൗ എക്‌സ്പ്രസ്‌വേയില്‍ തഥിയ ഗ്രാമത്തിനടുത്താണ് അപകടം നടന്നത്. സന്ദീപ് ശുക്ല (45), ഭാര്യ അനിത (42), മൂന്ന് ആൺമക്കളും രണ്ട് അയൽവാസികളും വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പ്രതാപ്ഗഡിലേക്ക് പോകുമ്പോഴാണ് അപകടം സംഭവിച്ചത്.
ശുക്ലയും ഭാര്യയും സംഭവസ്ഥലത്ത് തന്നെ മരിച്ചു. മക്കളായ സിദ്ധാർത്ഥ്, അഭിനവ്, ആരവ്, അയൽവാസികളായ അമിത് കുമാർ, ആര്യൻ ശർമ എന്നിവരെ പരിക്കേറ്റതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു.
advertisement
സന്ദീപ് സഞ്ചരിച്ചിരുന്ന കാറിന് എതിരേ വന്ന ട്രക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ ഇടിച്ച്‌ തലകീഴായി മറിയുകയായിരുന്നു. ഇടിച്ച ശേഷം നിർത്താതെ പോയ ട്രക്കിന്‍റെ ഡ്രൈവര്‍ക്കായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/India/
കാറും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഡൽഹി BJP വക്താവും ഭാര്യയും കൊല്ലപ്പെട്ടു
Next Article
advertisement
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
'ബിജെപിയുടെ ദേശീയതയില്‍ ആകൃഷ്ടനായി'കണ്ണൂരില്‍ മുസ്ലിം ലീഗ് നേതാവ് ബിജെപിയില്‍ ചേര്‍ന്നു
  • മുസ്ലിം ലീഗ് നേതാവ് ഉമ്മർ ഫറൂഖ് ബിജെപിയിൽ ചേർന്നു, ബിജെപിയുടെ ദേശീയതയിൽ ആകൃഷ്ടനായാണ് പാർട്ടി മാറ്റം.

  • ബിജെപി കണ്ണൂർ സൗത്ത് ജില്ലാ പ്രസിഡൻ്റ് ബിജു ഏളക്കുഴി ഉമ്മർ ഫറൂഖിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു.

  • തദ്ദേശ തെരഞ്ഞെടുപ്പിൽ ഉമ്മർ ഫറൂഖിനെ പരിഗണിക്കുമെന്ന് ബിജെപി, ആദ്യഘട്ടം ഡിസംബർ 9ന്, രണ്ടാം ഘട്ടം 11ന്.

View All
advertisement