നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

  പാലക്കാട് മുണ്ടൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ തമ്മില്‍ സംഘര്‍ഷം: ഒരാള്‍ കൊല്ലപ്പെട്ടു

  കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക് ശ്രമിച്ച ഒരാളടക്കം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

  • Share this:
  പാലക്കാട്: മുണ്ടൂരിൽ ഇതരസംസ്ഥാന തൊഴിലാളികള്‍(Migrant Laborers) തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടു(Killed). ഉത്തർപ്രദേശ്  സ്വദേശി വസീം ആണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കഴുത്തറുത്ത് ആത്മഹത്യക്ക്(Suicide) ശ്രമിച്ച ഒരാളടക്കം സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു(Injured). ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.

  മുണ്ടൂരിലെ ഫര്‍ണിച്ചര്‍ സ്ഥാപനത്തിലെ തൊഴിലാളികള്‍ തമ്മിലുള്ള സംഘർഷത്തിലാണ് ഉത്തർപ്രദേശ് സരൺപൂർ സ്വദേശി വസീം കൊല്ലപ്പെട്ടത്. ഇവരുടെ താമസസ്ഥലത്ത് വെച്ചായിരുന്നു സംലർഷം. ഉത്തർപ്രദേശ് സ്വദേശിയായ വാജിദ് എന്നയാളാണ് വസീമിനെ കുത്തി കൊലപ്പെടുത്തിയത്. ഇവർ തമ്മിലുള്ള സംഘർഷം തടയാന്‍ ശ്രമിച്ച വാസിം എന്നയാള്‍ക്കും സഹോദരന്‍
  അജീമിനും പരിക്കേറ്റു.

  കൊലപാതകത്തിന് ശേഷം വാജിദ് കഴുത്തുമുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഗുരുതരമായി പരിക്കേറ്റ വാജിദിനെയും വാസിമിനെയും തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക്മാറ്റി. വസീമിന്‍റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

  Also Read-Malappuram | മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് പരിക്ക്

  വർഷങ്ങളായി മുണ്ടൂരിലെ ഫർണിച്ചർ സ്ഥാപനത്തിൽ ജോലി ചെയ്യുന്നവരാണിവർ.  എല്ലാവരും ഉത്തര്‍പ്രദേശിലെ സരണ്‍പൂരില്‍നിന്നുള്ളവരാണ്. കൊലപാതക കാരണം വ്യക്തമല്ല. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.

  Fingerprint | 16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍; കുടുക്കിയത് വിരലടയാളം

  16 വര്‍ഷം മുന്‍പ് നടന്ന മോഷണക്കേസില്‍ പ്രതി പിടിയില്‍. വിരലടയാളത്തിലെ സാമ്യമാണ് മോഷ്ടാവിനെ കുടുക്കിയത്. പൊന്നാനിയില്‍ നടന്ന മോഷണത്തില്‍ പ്രതിയുടെ വിരലടയാളം പരിശോധിച്ചപ്പോഴാണ് 2005ല്‍ നടന്ന മൊബൈല്‍ മോഷണത്തിലെ വിരലടയാളവുമായി സാമ്യം കണ്ടെത്തിയത്. 2005ല്‍ ചെമ്മാട് അല്‍ നജ മെഡിക്കല്‍ ഷോപ്പില്‍ നിന്ന് 6500 രൂപയും മൊബൈല്‍ ഫോണുമായിരുന്നു മോഷണം പോയത്.

  കോഴിക്കോട് ബാലുശ്ശേരിയിലെ കക്കാട്ടുമാട്ടില്‍ മുജീബ്‌റഹ്‌മാന്‍(38)ആണ് അറസ്റ്റിലായത്. അന്ന് നടന്ന മോഷണത്തില്‍ പൊലീസ് അന്വേഷണം നടത്തിയെങ്കിലും മോഷ്ടാവിനെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മോഷണം നടന്ന കടയില്‍ നിന്ന് വിരലടയാളം ശേഖരിച്ചിരുന്നു.

  Also Read-Serial Killer | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ചക്കിടെ മൂന്നു പേരെ കൊലപ്പെടുത്തി; സീരിയല്‍ കില്ലര്‍ പിടിയില്‍

  അടുത്തിടെ പൊന്നാനിയില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ടെടുത്ത വിരലടയാളവും മുന്‍പ് ശേഖരിച്ച വിരലടയാളങ്ങളുമായി ചേര്‍ത്തുവെച്ചു പരിശോധിച്ചപ്പോഴാണ് സാമ്യം കണ്ടെത്തിയത്. പൊന്നാനിയിലെ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതിയെ തിരൂരങ്ങാടി പൊലീസ് വീട്ടിലെത്തി പിടികൂടി. പ്രതി കോടതി റിമാന്‍ഡ് ചെയ്തു.
  Published by:Jayesh Krishnan
  First published:
  )}