നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Malappuram | മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് പരിക്ക്

  Malappuram | മലപ്പുറത്ത് ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു; തടയാൻ ശ്രമിച്ച മകന് പരിക്ക്

  സുലൈഖയെ മലാപ്പറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല

  • Share this:
   മലപ്പുറം:മലപ്പുറം(Malappuram) കൊളത്തൂര്‍ പുഴക്കാട്ടിരിയില്‍ ഭാര്യയെ ഭര്‍ത്താവ് വെട്ടിക്കൊന്നു.കുക്കാട്ടില്‍ കുഞ്ഞുമൊയ്തീന്‍ ആണ് ഭാര്യ സുലൈഖയെയാണ് വെട്ടിക്കൊന്നത്.

   ഭാര്യയെ വെട്ടിയതിന് ശേഷം ഇയാള് പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. സുലൈഖയെ മലാപ്പറമ്പ് എം ഇ എസ് മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അക്രമം തടയാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്.

   ശനിയാഴ്ച വൈകീട്ട് 3 മണിയോടെ ആണ് സംഭവം. വീട്ടില്‍ തര്‍ക്കവും വഴക്കും പതിവ് ആയിരുന്നു. ഒരോ വീട്ടില്‍ തന്നെ രണ്ട് മുറികളില്‍ ഒറ്റക്ക് ഒറ്റക്ക് ആയിരുന്നു ഇവരുടെ താമസം. തര്‍ക്കത്തിന് ഒടുവില്‍ കുഞ്ഞിമൊയ്തീന്‍ മടവാള്‍ കൊണ്ട് സുലൈഖയെ വെട്ടുകയായിരുന്നു. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സുലേഖയുടെ പിറകെ ഓടിച്ചെന്ന് കുഞ്ഞുമൊയ്തീന്‍ വീണ്ടും വെട്ടി. തലക്ക് ആയിരുന്നു വെട്ടു കൊണ്ടത്.

   ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചു എങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മടവാള്‍ പിടിച്ച് വാങ്ങാന്‍ ശ്രമിച്ച മകന്‍ സവാദിനും പരിക്കേറ്റിട്ടുണ്ട്. നെറ്റിയില്‍ ആണ് ഇയാള്‍ക്ക് മുറിവേറ്റത്. സംഭവത്തിനുശേഷം ശേഷം പ്രതി ഓട്ടോറിക്ഷയില്‍ കയറി നേരെ പെരിന്തല്‍മണ്ണ പോലീസ് സ്റ്റേഷനിലേക്ക് എത്തുകയായിരുന്നു.

   കുറ്റം ഏറ്റു പറഞ്ഞ പ്രതിയെ പിന്നീട് കൊളത്തൂര്‍ പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കൊലപാതകം നടന്നത് കൊളത്തൂര്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആയതുകൊണ്ടാണ് ഈ നടപടി. കുഞ്ഞുമൊയ്തീനെതിരെ കൊലപാതകം, കൊലപാതക ശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിയാണ് ആണ് കുഞ്ഞുമൊയ്തീന്‍.

   Serial Killer | കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി രണ്ടാഴ്ചക്കിടെ മൂന്നു പേരെ കൊലപ്പെടുത്തി; സീരിയല്‍ കില്ലര്‍ പിടിയില്‍

   കൊലക്കേസില്‍ ജാമ്യത്തിലിറങ്ങി മൂന്നു പേരെ കൊലപ്പെടുത്തിയ(Murder) സീരിയല്‍ കില്ലറെ(Serial Killer) പിടികൂടി(Arrest). ബൊറബാണ്ട സ്വദേശി മുഹമ്മദ് ഖദീറിനെയാണ് ഹൈദരാബാദ് പൊലീസ്(Hyderabad Police) പിടികൂടിയത്. 2019ല്‍ കൊലക്കേസില്‍ അറസ്റ്റിലായ ഇയാള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മൂന്ന് കൊലപാതകങ്ങള്‍ നടത്തിയത്. ഈ മാസം ഒന്നാം തീയതിയാണ് നമ്പള്ളിയില്‍ രണ്ടുപേരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

   രണ്ടു കൊലപാതകങ്ങളും ഒരേ രീതിയിലായിരുന്നെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് ഖാദിറിന്റെ സാന്നിധ്യം പൊലീസ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ ഖാദിര്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കൂടാതെ മുര്‍ഗി മര്‍ക്കറ്റിന് സമീപം ഒരാളെ കൊലപ്പെടുത്തിയത് താനാണെന്ന് പ്രതി സമ്മതിച്ചു.

   ടിഫിന്‍ സെന്ററിന് മുന്നില്‍ കിടന്നുറങ്ങിയ ആളെ കൊലപ്പെടുത്തിയത് മോഷണശ്രമത്തിനിടയാണെന്നാണ് ഖാദിര്‍ പൊലീസിനോട് പറഞ്ഞത്. വലിയ കല്ല് കൊണ്ട് തലയക്കടിച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനില്‍ എത്തിയ പ്രതി അവിടെ കിടന്നുറങ്ങിയ ഒരാളോട് കിടക്കാന്‍ കുറച്ച് സ്ഥലം ചോദിച്ചു. എന്നാല്‍ ഇതിന് അയാള്‍ വിസമ്മതിച്ചതോടെ ഇയാളെയും തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.

   Also Read-Honey Trap | റിസോര്‍ട്ട് ഉടമയെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടാന്‍ ശ്രമം; ഹണിട്രാപ്പ് സംഘം പൊലീസ് പിടിയില്‍

   ഇതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പാണ് മുര്‍ഗി മാര്‍ക്കറ്റില്‍ വെച്ച് ഭിക്ഷക്കാരനായ 45കാരനെ പണം നല്‍കാന്‍ വിസമ്മതിച്ചതിനെയാണ് കൊലപ്പെടുത്തിയതെന്നും പ്രതി പറഞ്ഞു. 2019ലും ഒരു ഭിക്ഷക്കാരനെ സമാനരീതിയില്‍ കൊലപ്പെടുത്തിയതിനാണ് ഖാദിര്‍ പിടിയിലായത്.

   Also Read-മാനസികവിഭ്രാന്തിയുള്ള എണ്‍പത്താറുകാരിയെ തീകൊളുത്തി കൊലപ്പെടുത്തിയ അറുപതുകാരിയായ മരുമകള്‍ അറസ്റ്റില്‍

   പ്രതിക്കെതിരെ പിഡി ആക്ട് ചുമത്തുമെന്നും ജൂഡീഷ്യല്‍ റിമാന്‍ഡിലിരിക്കെ തന്നെ വിചാരണ പൂര്‍ത്തിയാക്കി ശിക്ഷ വാങ്ങിനല്‍കാന്‍ ശ്രമിക്കുമെന്നും ജോയന്റെ കമ്മീഷന്‍ എആര്‍ ശ്രീനിവാസ് വ്യക്തമാക്കി. പ്രതി ഒരു സൈക്കോ കില്ലറാണെന്ന് ഹൈദരാബാദ് കമ്മീഷണര്‍ അഞ്ജാനി കുമാര്‍ പറഞ്ഞു.
   Published by:Jayashankar AV
   First published:
   )}