നിർത്താതെയുള്ള കരച്ചിൽ; ഒരുവയസുകാരിയെ ക്രൂരമായി മർദിച്ച് കെയർ ടേക്കർ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ
- Published by:Asha Sulfiker
- news18-malayalam
Last Updated:
'കുഞ്ഞിന്‍റെ വാരിയെല്ലിൽ നാലിടത്ത് പൊട്ടലുണ്ട്. പാൻക്രിയാസ്, കിഡ്നി, കരൾ എന്നിവിടങ്ങളിലും പരിക്കുണ്ട്'
ഗുരുഗ്രാം: കെയർടേക്കറുടെ ക്രൂര മർദനത്തിൽ പരിക്കേറ്റ കുഞ്ഞ് ഗുരുതരാവസ്ഥയിൽ. ഹരിയാന ഗുരുഗ്രാം സ്വദേശിനിയായ പതിമൂന്ന് മാസം മാത്രം പ്രായമുള്ള കുഞ്ഞാണ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുന്നത്. ജീവന് തന്നെ ഭീഷണി ഉയർത്തുന്ന തരത്തിലുള്ള അതിക്രമമാണ് കുട്ടിക്ക് നേരിടേണ്ടി വന്നതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. സംഭവത്തിൽ കുഞ്ഞിന്‍റെ കെയർടേക്കറായ പതിനഞ്ചുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മൂന്നു മാസം മുമ്പാണ് ഈ പെൺകുട്ടി ഇവിടെ ജോലിക്കെത്തിയതെന്നാണ് റിപ്പോർട്ടുകൾ. പൊലീസ് പറയുന്നതനുസരിച്ച് ഇക്കഴിഞ്ഞ മാർച്ച് പതിനഞ്ചിനാണ് ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. 'കുഞ്ഞിന്‍റെ നിർത്താതെയുള്ള കരച്ചിൽ കേട്ട അസ്വസ്ഥയായ പെൺകുട്ടി കുഞ്ഞിനെ ക്രൂരമായി അടിക്കുകയും തൊഴിക്കുകയും ചെയ്യുകയായിരുന്നു' എസിപി അമൻ യാദവിനെ ഉദ്ധരിച്ച് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read-സർക്കാർ ആശുപത്രി വളപ്പിൽ നവജാത ശിശുവിന്റെ മൃതദേഹം കടിച്ചെടുത്ത് തെരുവ് നായ; സംഭവം ഒഡീഷയിൽ
advertisement
കുഞ്ഞിനെ കെയർടേക്കറെ ഏൽപ്പിച്ച് മാതാപിതാക്കൾ പുറത്ത് പോയ സമയത്തായിരുന്നു അതിക്രമം. മാതാപിതാക്കൾ തിരികെ വന്നപ്പോൾ കുട്ടി നിർത്താതെ കരയുകയായിരുന്നു. സമാധാനിപ്പിക്കാൻ ശ്രമിച്ചിട്ടും കരച്ചിൽ നിർത്താതെ വന്നതോടെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. അവിടെ നിന്നും വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് റെഫർ ചെയ്തു. ഇവിടെ വച്ചാണ് കുഞ്ഞിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന വിവരം മനസിലാകുന്നത്.
'കുഞ്ഞിന്‍റെ വാരിയെല്ലിൽ നാലിടത്ത് പൊട്ടലുണ്ട്. പാൻക്രിയാസ്, കിഡ്നി, കരൾ എന്നിവിടങ്ങളിലും പരിക്കുണ്ട്' എന്നാണ് നഗരത്തിലെ ഒരു റിയൽ എസ്റ്റേറ്റ് സ്ഥാപനത്തിലെ ജീവനക്കാരനായ പിതാവ് പരാതിയിൽ പറയുന്നത്. വാരിയെല്ലിൽ പൊട്ടലും മുഖത്തും അടിവയറ്റിലും പരിക്കും ഉൾപ്പെടെ കുഞ്ഞിന് മാരക പരിക്കുകൾ ഏറ്റിട്ടുണ്ടെന്നും മെഡിക്കോ ലീഗോ റിപ്പോർട്ട് തെളിവാക്കി എഫ്ഐആറിലും രേഖപ്പെടുത്തിയിട്ടുണ്ട്.
advertisement
'പെൺകുട്ടിയുടെ മർദനത്തിൽ കുഞ്ഞിന് ഗുരുതര പരിക്കുകളുണ്ട്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യനില വഷളായി തന്നെ തുടരുകയാണ്' എന്നാണ് സെക്ടർ 56 പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ പവൻ കുമാര്‍ അറിയിച്ചത്. ജോലിക്കാരിയായ പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
കൊലപാതകശ്രമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതുപോലെ തന്നെ പ്രായപൂർത്തിയാകാത്ത കുട്ടിയെ ജോലിക്ക് നിർത്തിയതിന് കുഞ്ഞിന്‍റെ മാതാപിതാക്കൾക്കെതിരെയും ജുവനൈൽ ജസ്റ്റിസ് നിയമ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Location :
First Published :
March 18, 2021 11:32 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
നിർത്താതെയുള്ള കരച്ചിൽ; ഒരുവയസുകാരിയെ ക്രൂരമായി മർദിച്ച് കെയർ ടേക്കർ; കുഞ്ഞ് ഗുരുതരാവസ്ഥയിൽ