'പോരാളി ഷാജി'യുൾപ്പെടെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചവർക്കെതിരെ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഡിജിപിക്ക് പരാതി നൽകി
- Published by:Naseeba TC
- news18-malayalam
Last Updated:
ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്
തിരുവനന്തപുരം: സമൂഹമാധ്യമത്തിൽ മോശമായ പോസ്റ്റുകളും കമന്റുകളും ഇട്ടവർക്കെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ മറിയ ഉമ്മൻ ഡിജിപിക്ക് പരാതി നൽകി. പോസ്റ്റുകളുടെയും കമന്റുകളുടെയും സ്ക്രീൻഷോട്ടുകളും പരാതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
നേരിട്ടാണ് ഡിജിപിക്ക് പരാതി നൽകിയത്. ‘പോരാളി ഷാജി’ ഉൾപ്പെടെയുള്ള ഇടത് അനുകൂല പ്രൊഫൈലുകളിലാണ് ദിവസങ്ങൾക്ക് മുൻപ് മോശമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടത്. പിന്നീട് ചില പോസ്റ്റുകൾ ഡിലീറ്റ് ചെയ്തു. നേരത്തേ, ഉമ്മൻചാണ്ടിയുടെ ഇളയ മകൾ അച്ചു ഉമ്മനെതിരെയും സൈബർ ആക്രമണമുണ്ടായിരുന്നു. അച്ചു ഉമ്മൻ നൽകി പരാതിയിൽ സെക്രട്ടേറിയറ്റിലെ മുൻ അഡിഷനൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ പൊലീസ് ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു.
Also Read- മാത്യു കുഴൽനാടന്‍റെ വിവാദ റിസോർട്ടിനുള്ള ഹോം സ്റ്റേ ലൈസൻസ് പുതുക്കി നൽകി
ഇതിനു പിന്നാലെയാണ് മറിയ ഉമ്മൻ ചാണ്ടിക്കെതിരേയും സൈബർ ആക്രമണം. ജീവിച്ചിരിക്കുമ്പോൾ അപ്പയെ വേട്ടയാടിയവർ മരണ ശേഷം അദ്ദേഹത്തിന്റെ ഓർമകളെ പോലും ഭയക്കുന്നുവെന്ന് മറിയ പറഞ്ഞു. ഇതിനെല്ലാമുള്ള മറുപടിയാണ് പുതുപ്പള്ളിയിലെ വിജയം. പുതുപ്പള്ളിയിലെ പരാജയത്തിന്റെ പക തീർക്കാലാണ് രാഷ്ട്രീയത്തിൽ പോലും ഇല്ലാത്ത തനിക്കെതിരെ സിപിഎം സൈബർ സംഘം നടത്തുന്നതെന്നും ഇത് അപലപനീയമാണെന്നും മറിയ പറഞ്ഞു.
Location :
Thiruvananthapuram,Kerala
First Published :
September 16, 2023 7:45 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പോരാളി ഷാജി'യുൾപ്പെടെ സമൂഹ മാധ്യമത്തിലൂടെ അവഹേളിച്ചവർക്കെതിരെ ഉമ്മൻ ചാണ്ടിയുടെ മകൾ മറിയ ഡിജിപിക്ക് പരാതി നൽകി