പാലക്കാട്: ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ശ്രീനിവാസന്‍ വധക്കേസില്‍ അറസ്റ്റിലായ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥനെ സസ്‌പെന്റ് ചെയ്തു. കൊടുവായൂര്‍ നവക്കോട് എ.പി സ്ട്രീറ്റ് സ്വദേശി ജിഷാദ് ബദറുദ്ദീനാണ് (31) സസ്‌പെന്റ് ചെയ്തത്. 2017 ലാണ് പ്രതി ഫയര്‍ഫോഴ്‌സ് സര്‍വീസില്‍ കയറുന്നത്. 14 വര്‍ഷമായി ഇയാള്‍ പോപ്പുലര്‍ ഫ്രണ്ടില്‍ പ്രവര്‍ത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തല്‍.
പ്രതികാരക്കൊലയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നല്‍കിയെന്നാണ് കണ്ടെത്തല്‍. കൂടാതെ പ്രതികളെ രക്ഷെപ്പെടാന്‍ സഹായിച്ചതിലും ഇയാള്‍ക്ക് പങ്കുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മലപ്പുറത്ത് ജോലി ചെയ്യുന്ന ഇയാള്‍ ജോലിയുടെ ഭാഗമായി ഏതാനും നാളുകളായി കോങ്ങാട് സ്റ്റേഷനിലാണ്.
ശ്രീനിവാസന്‍ കൊല്ലപ്പെട്ട ദിവസം കൊലയാളി സംഘത്തില്‍പെട്ട ഒരാളുമായി ഇയാള്‍ നഗരത്തിലുണ്ടായിരുന്നെന്നും ശ്രീനിവാസനെ കണ്ടെത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.ജിഷാദിന് സഞ്ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു.
Also Read-Walayar| വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; എസ് പി സോജനെതിരെ കേസ്അതിനിടെ സഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ ബാവയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കും.
Mannarkkad Double Murder| മണ്ണാര്‍ക്കാട് ഇരട്ടകൊലക്കേസ്: പ്രതികള്‍ കുറ്റക്കാരെന്ന് കോടതി; ശിക്ഷാവിധി മറ്റന്നാള്പാലക്കാട് (Palakkad) മണ്ണാര്‍ക്കാട് (Mannarkkad) കല്ലംകുഴി ഇരട്ടക്കൊലപാതകക്കേസില്‍ 25 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയുടേതാണ് കണ്ടെത്തല്‍. പ്രതികളുടെ ശിക്ഷ മറ്റന്നാള്‍ വിധിക്കും. 2013ലാണ് കല്ലാംകുഴി പള്ളത്ത് വീട്ടില്‍ കുഞ്ഞുഹംസ(48), സഹോദരന്‍ നൂറുദ്ദീൻ (42) എന്നിവർ വീടിനു സമീപം കൊല്ലപ്പെടുന്നത്.
2013 നവംബര്‍ 20ന് രാത്രി ഒമ്പതുമണിയോടെ മാരകായുധങ്ങളുമായെത്തിയ സംഘം കുഞ്ഞുഹംസയെയും നൂറുദ്ദീനെയും വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ആക്രമണത്തില്‍ മറ്റൊരു സഹോദരന്‍ കുഞ്ഞുമുഹമ്മദിനും പരിക്കേറ്റിരുന്നു. സിപിഎം അനുഭാവികളായ ഇരുവരും കാന്തപുരം സുന്നി വിഭാഗം സജീവ പ്രവര്‍ത്തകരായിരുന്നു.
Also Read-Malappuram | 13 ദിവസം പ്രായമുള്ള കുഞ്ഞിനെ അമ്മ പുഴയിൽ എറിഞ്ഞു; കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചുകാഞ്ഞിരപ്പുഴ പഞ്ചായത്ത് വൈസ്പ്രസിഡന്റ് ആയിരുന്ന ചോലാട്ടില്‍ സിദ്ദീഖാണ് കേസില്‍ ഒന്നാംപ്രതി. സംഭവത്തില്‍ പൊലിസ് അറസ്റ്റ് ചെയ്ത 21 പേരും മുസ്ലിം ലീഗുമായി ബന്ധമുള്ളവരോ സജീവ പ്രവര്‍ത്തകരോ ആയിരുന്നു. 90 ഓളം സാക്ഷികളാണ് കേസിലുള്ളത്. പള്ളിയിൽ പിരിവ് നടത്തിയതുമായി ബന്ധപ്പെട്ട തർക്കം ആണ് കൊലയിൽ കലാശിച്ചത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.