പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം

Last Updated:

പെൺകുട്ടി നൽകിയ ജ്യൂസ് കുടിച്ചത് മുതൽ യുവാവിന് ദേഹാസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് പാറശാല ജനറൽ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയതായും ബന്ധുക്കള്‍

തിരുവനന്തപുരം: പാറശ്ശാലയിൽ യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ. മുര്യങ്കര സ്വദേശി ഷാരോൺ രാജിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ചാണ് ബന്ധുക്കൾ രംഗത്തെത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഷാരോൺ മരിച്ചത്.
നെയ്യൂരിലെ സ്വകാര്യ കോളേജിൽ ബിഎസ്സി റേഡിയോളജി അവസാന വർഷ വിദ്യാർത്ഥിയാണ് ഷാരോൺ‌ രാജ്. ഇതിനിടെ കാരക്കോണം സ്വദേശിനിയുമായി ഷാരോൺ രാജ് അടുപ്പത്തിലായിരുന്നു. എന്നാൽ പെൺകുട്ടിക്ക് വീട്ടുകാർ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തിൽ
വിള്ളൽ ഉണ്ടായി.
റെക്കോർഡ് ബുക്കുകൾ ഉൾപ്പെടെ ഈ പെൺകുട്ടി എഴുതി ഷാരോൺ രാജിനെ സഹായിക്കുക പതിവായിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി പെൺകുട്ടിയുടെ നിർദ്ദേശപ്രകാരം ഷാരോൺ സുഹൃത്തിനൊപ്പം പെൺകുട്ടിയുടെ വീട്ടിൽ റെക്കോർ‌ഡ് ബുക്കുകൾ തിരികെ വാങ്ങാൻ പോയിരുന്നു. ഇതിനിടെ കഷായം പോലെയൊരു ദ്രാവകവും, ഫ്രൂട്ടിയും പെൺകുട്ടി ഇവര്‍ക്ക് കുടിക്കാൻ നൽകിയിരുന്നു.
advertisement
ഇത് കുടിച്ചതു മുതൽ ഷാരോണിന് ദേഹാസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് പാറശാല ജനറൽ ആശുപത്രിയിലും, തിരുവനന്തപുരം മെഡിക്കൽ കോളേജിലും ചികിത്സ തേടിയതായും ബന്ധുക്കള്‍ പറഞ്ഞു. ആന്തരിക അവയവങ്ങൾ ഉൾപ്പെടെ തകരാറിലായ ഷാരോണിന്റെ നില ഗുരുതരമായതിനെ തുടർന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു.
അതേസമയം തന്റെ മകന് പെൺകുട്ടിവിഷം നൽകിയത് ആണെന്നും സംഭവത്തിൽ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛൻ
advertisement
ജയരാജ് പാറശാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പാറശാല പോലീസ് പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പെൺസുഹൃത്ത് വിഷം നൽകിയെന്ന് ആരോപണം; പാറശാലയിലെ യുവാവിന്‍റെ മരണത്തില്‍ ദുരൂഹതയെന്ന് കുടുംബം
Next Article
advertisement
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കി‌
ഉറക്കമുണര്‍‌ന്നപ്പോള്‍ മകളുടെ മുറിയിൽ കാമുകനും 4 ആൺ സുഹൃത്തുക്കളും; അമ്മയെ കഴുത്തുഞെരിച്ച് കൊന്ന് കെട്ടിത്തൂക്കി‌
  • 34കാരിയായ നേത്രാവതിയെ പ്രായപൂർത്തിയാകാത്ത മകളും 4 സുഹൃത്തുക്കളും ചേർന്ന് കൊലപ്പെടുത്തി.

  • മകളുടെ പ്രണയബന്ധം എതിർത്തതിനെത്തുടർന്ന് നേത്രാവതിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി.

  • 13കാരനായ ഏഴാം ക്ലാസുകാരനും കൊലപാതകത്തിൽ ഉൾപ്പെട്ടതായി പോലീസ് അറിയിച്ചു.

View All
advertisement