തിരുവനന്തപുരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പിതാവ്
- Published by:Jayesh Krishnan
- news18-malayalam
Last Updated:
തന്നോടൊപ്പം വന്നില്ലിങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നതും യുവാവ് ഭീഷണിപ്പെടുത്തിയെന്ന് പിതാവ് പറയുന്നു
തിരുവനന്തപുരം: ആറ്റിങ്ങലിൽ പത്താം ക്ലാസ് പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആരോപണവുമായി പിതാവ്. പെൺകുട്ടിയുടെ മരണം യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് അച്ഛൻ ആരോപിച്ചു.
ചിറയിൻകീഴ് പുളിമൂട്ട് കടവ് സ്വദേശിയായ 28 വയസുകാരൻ നിരന്തരം ശല്യം ചെയ്തുവെന്നും ഒപ്പം ഇറങ്ങി വന്നില്ലെങ്കിൽ ജീവിക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തിയാതായും അച്ഛൻ പറഞ്ഞു. ആറ് മാസം മുമ്പ് ഒരു ക്യാമ്പിൽ വച്ചാണ് ഇയാളെ പരിചയപ്പെട്ടത്. പിന്നീട് ഇയാൾ കുട്ടിക്ക് ഒരു മൊബൈൽ ഫോൺ നൽകി. വിളിച്ച് കിട്ടിയില്ലെങ്കിൽ അമ്മയെയും സഹോദരിയെയും ബന്ധപ്പെടാൻ നമ്പറുകളും നൽകിയിരുന്നതായി പിതാവ് പറയുന്നു.
advertisement
തന്നോടൊപ്പം വന്നില്ലിങ്കിൽ വച്ചേക്കില്ലെന്നും ജീവിക്കാൻ അനുവദിക്കില്ലെന്നതും അടക്കമുള്ള ഭീഷണിയിലേക്ക് കാര്യങ്ങൾ നീങ്ങിയിരുന്നു. ഭീഷണിക്കത്തുകളും നൽകി. ഈ മാസം 16-ന് ബസ് സ്റ്റോപ്പിൽ വച്ച് തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛൻ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് പെൺകുട്ടിയെ വീട്ടിലെ ശുചിമുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം ചിറയിന്‍കീഴ് ശാർക്കര ശ്രീശാരദവിലാസം ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാര്‍ഥിനിയാണ് മരിച്ച പെൺകുട്ടി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചിറയിൻകീഴ് പൊലീസ് കേസെടുത്തു.
Location :
Thiruvananthapuram,Kerala
First Published :
May 21, 2023 6:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
തിരുവനന്തപുരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പിതാവ്