ആശുപത്രിയിൽ നഷ്ടമായ 32000 രൂപയുടെ മൊബൈൽഫോൺ ജീവനക്കാരൻ 7500 രൂപയ്ക്ക് മറിച്ചുവിറ്റു; ആറുമാസത്തിനുശേഷം കണ്ടെത്തി
- Published by:Anuraj GR
- news18-malayalam
Last Updated:
കഴിഞ്ഞ മെയ് 21 ന് ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ജയശ്രീ എന്ന യുവതിയുടെ മൊബൈൽ ഫോൺ നഷ്ടമായത്
ഇടുക്കി: കട്ടപ്പന താലൂക്ക് ആശുപത്രിയിൽ വച്ച് നഷ്ടമായ യുവതിയുടെ മൊബൈൽ ഫോൺ ആശുപത്രി ജീവനക്കാരൻ മറിച്ചുവിറ്റു. അന്വേഷണത്തിനൊടുവിൽ ആറ് മാസങ്ങൾക്ക് ശേഷം ഫോൺ തൊടുപുഴയിൽ നിന്ന് കണ്ടെത്തി. കട്ടപ്പന സ്വദേശിനി ജയശ്രീ പി രാഘവന്റെ 32000 രൂപ വിലയുള്ള ഓപ്പോ മൊബൈൽ ഫോണാണ് ആശുപത്രി ജീവനക്കാരൻ 7,500 രൂപയ്ക്ക് തൊടുപുഴയിൽ വിറ്റത്.
കഴിഞ്ഞ മെയ് 21 ന് ചികിത്സാ സംബന്ധമായി ഇരുപതേക്കറിലെ താലൂക്ക് ആശുപത്രിയിൽ എത്തിയപ്പോഴാണ് ജയശ്രീയുടെ മൊബൈൽ നഷ്ടമായത്. തുടർന്ന് കട്ടപ്പന പോലീസിൽ യുവതി പരാതി നൽകി. എന്നാൽ ഒരു നടപടിയും ഉണ്ടാകാതെ വന്നതോടെ കട്ടപ്പന ഡിവൈ എസ്പി ക്ക് യുവതി പരാതി നൽകി.
ഈ അടുത്തിടെയാണ് മൊബൈൽ ഫോൺ തിരികെ ലഭിച്ചുവെന്ന സന്ദേശം യുവതിക്ക് എത്തിയത്. ഫോൺ കട്ടപ്പന പോലീസ് സ്റ്റേഷനിൽ വന്ന് കൈപ്പറ്റണമെന്നും ഉദ്യോഗസ്ഥർ നിർദേശിച്ചിരുന്നു.
Also Read- 1.12 ലക്ഷം കോടി നികുതിവെട്ടിപ്പ്: ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് 71 നോട്ടീസ് അയച്ചെന്ന് കേന്ദ്രം
advertisement
താലൂക്ക് ആശുപത്രിയിലെ താത്ക്കാലിക ജീവനക്കാരൻ മൊബൈൽ ഫോൺ തൊടുപുഴ മുതലക്കോടം സ്വദേശികൾക്കാണ് മറിച്ചു മൊബൈൽ വിറ്റത്. ഫോണിന് തകരാർ സംഭവിച്ചതിനാൽ ഇയാളിൽ നിന്ന് നഷ്ടപരിഹാരം വാങ്ങി നൽകണമെന്നാണ് ജയശ്രീയുടെ ആവശ്യം.
Location :
Idukki,Kerala
First Published :
December 08, 2023 6:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ആശുപത്രിയിൽ നഷ്ടമായ 32000 രൂപയുടെ മൊബൈൽഫോൺ ജീവനക്കാരൻ 7500 രൂപയ്ക്ക് മറിച്ചുവിറ്റു; ആറുമാസത്തിനുശേഷം കണ്ടെത്തി