പന്നിയെ പിടികൂടാനായി വച്ച പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു; ഒരാള്‍ അറസ്റ്റില്‍
- Published by:Rajesh V
- news18-malayalam
Last Updated:
പന്നിയെ കൊല്ലാന്‍ വച്ചിരുന്ന പടക്കം നായ കടിച്ചെടുത്ത് വീട്ടുമുറ്റത്തേക്ക് ഓടുകയും ഇതിനിടയില്‍ പടക്കം പൊട്ടിത്തെറിക്കുകയും നായയുടെ തല ചിന്നി ചിതറുകയുമായിരുന്നു
കൊല്ലം: പന്നിപ്പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു. വീടിന്റെ ജനാലകള്‍ക്കും ഭിത്തികള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. കൊല്ലം ഏരൂര്‍ മണലില്‍ അണുങ്ങൂര്‍ ഭാനു വിലാസത്തില്‍ കിരണിന്റെ വളര്‍ത്തു നായയാണ് ചത്തത്. സംഭവവുമായി ബന്ധപ്പെട്ട് അണുങ്ങൂര്‍ സ്വദേശി സജി(46)യെ ഏരൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
പന്നിയെ പിടികൂടുന്നതിനായി സജി, കിരണിന്റെ വീട്ടുപുരയിടത്തില്‍ പന്നിപ്പടക്കം വച്ചു. ഞായറാഴ്ച രാത്രി 10 മണിയോടെ കിരണ്‍ വളര്‍ത്ത നായയെ അഴിച്ചുവിട്ടശേഷം ഉറങ്ങാന്‍ കിടന്നു. പെട്ടെന്ന് ഭയങ്കരമായ ശബ്ദം കേട്ട് എന്താണെന്നറിയാന്‍ വീട്ടിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് കാര്യങ്ങള്‍ വ്യക്തമായത്. പന്നിയെ കൊല്ലാന്‍ വച്ചിരുന്ന പടക്കം നായ കടിച്ചെടുത്ത് വീട്ടുമുറ്റത്തേക്ക് ഓടി ഇതിനിടയില്‍ പടക്കം പൊട്ടിത്തെറിക്കുകയും നായയുടെ തല ചിന്നി ചിതറുകയുമായിരുന്നു.
വീട്ടുപുരയിടത്തില്‍ പന്തു പോലെ എന്തോ ഒന്ന് കിടക്കുന്നതുകണ്ട് പുലര്‍ച്ചെ റബര്‍ ടാപ്പിംഗ് തൊഴിലാളി കാലുകൊണ്ട് അത് തട്ടിക്കളഞ്ഞങ്കിലും പടക്കം പൊട്ടിയില്ല. ഭാഗ്യം കൊണ്ടാണ് തൊഴിലാളി രക്ഷപ്പെട്ടത്. ഏരൂര്‍ പോലീസും സയന്റിഫിക് വിഭാഗവും ബോംബ് സ്‌കോഡും സ്ഥലത്തെത്തി പരിശോധന നടത്തി. പോലീസ് നടത്തിയ പരിശോധനയില്‍ വീട്ടുപുരയിടത്തില്‍ നിന്ന് രണ്ട് പന്നിപ്പടക്കം കൂടി കണ്ടെടുക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സജിയെ പോലീസ് കസ്റ്റഡിയിലെടുത്തത്.
Location :
Kollam,Kollam,Kerala
First Published :
November 03, 2025 8:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പന്നിയെ പിടികൂടാനായി വച്ച പടക്കം പൊട്ടിത്തെറിച്ച് വളര്‍ത്തു നായ ചത്തു; ഒരാള്‍ അറസ്റ്റില്‍


