കാസർഗോഡ്: പതിനാറ് വയസുള്ള ആൺകുട്ടിയെ ലഹരിമരുന്ന നൽകി പീഡിപ്പിച്ച മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡന്‍റിനെതിരെ പോക്സോ കേസ്. കാസർഗോഡ് മുളിയാർ പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്‍റ് പഞ്ചായത്ത് അംഗവുമായ എം. എസ് മുഹമ്മദ് കുഞ്ഞിക്കെതിരെയാണ് പൊലീസ് പോക്സോ കേസെടുത്തത്. പൊലീസ് കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞിയെ മുസ്ലീം ലീഗിൽനിന്ന് പുറത്താക്കി.
ഏപ്രിൽ 11നാണ് കേസിന് ആസ്പദമായ സംഭവം ഉണ്ടായത്. വീടിന് സമീപത്തെ ക്വാറിയുടെ ഭാഗമായ ഓഫീസിൽവെച്ചാണ് പതിനാറുകാരനെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചത്. ഈ വിവരം പിന്നീട് ആൺകുട്ടി വീട്ടുകാരോട് പറയുകയായിരുന്നു. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. മറ്റൊരാളെ കൂടി മുഹമ്മദ് കുഞ്ഞി പീഡിപ്പിച്ചതായി പരാതിക്കാരനായ ആൺകുട്ടി പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.
Also Read- തിരുവനന്തപുരത്ത് വിദ്യാർഥിനി തൂങ്ങിമരിച്ചത് യുവാവിന്റെ ശല്യം സഹിക്കവയ്യാതെയെന്ന് പിതാവ്
ആൺകുട്ടിയുടെ പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് മുഹമ്മദ് കുഞ്ഞിക്കെതിരെ പോക്സോ കേസെടുത്തത്. ആഡൂർ പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. കേസെടുത്തതിന് പിന്നാലെ മുഹമ്മദ് കുഞ്ഞി ഒളിവിൽ പോയി. ഇയാളെ കണ്ടെത്താനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Muslim league, Pocso case, Sexual abuse