Pocso |പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി ശാരീരികമായി ആക്രമിച്ചു; കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്

Last Updated:

ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ (children's home) നിന്നും രക്ഷപ്പെട്ട പെണ്‍കുട്ടികളുടെ (girls) മൊഴി പൊലീസ് രേഖപ്പെടുത്തി. ബംഗളൂരുവില്‍ വെച്ച് പെണ്‍കുട്ടികള്‍ക്കൊപ്പം പിടിയിലായ യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് പെണ്‍കുട്ടികള്‍ പൊലീസിനോട് പറഞ്ഞു.
യുവാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ജുവനൈല്‍ ജസ്റ്റിസ് ആക്ട്, പോക്സോ (pocso) അടക്കമുള്ള വകുപ്പുകള്‍ ചുമത്തും. പെണ്‍കുട്ടികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ യുവാവിനെയും തിരിച്ചറിഞ്ഞിട്ടുണ്ട്. മലപ്പുറം എടക്കരയിലെ സുഹൃത്താണ് പണം നല്‍കിയത്. കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറുടെ അക്കൗണ്ടിലേക്കും, ഒരു ഇതര സംസ്ഥാനക്കാരന്റെ അക്കൗണ്ടിലേക്കും പണം നല്‍കാനായിരുന്നു പെണ്‍കുട്ടികള്‍ ആവശ്യപ്പെട്ടത്.
ബാംഗ്ലൂര്‍, മലപ്പുറം എടക്കര എന്നിവിടങ്ങളില്‍ നിന്നുമാണ് കുട്ടികളെ കണ്ടെത്തിയത്. ഇവരെ ഇന്നലെ കോഴിക്കട്ടെ ചേവായൂര്‍ പോലീസ് സ്റ്റഷനില്‍ എത്തിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ മൊഴിയെടുപ്പിലാണ് നിര്‍ണായക വെളിപ്പെടുത്തല്‍. കൊല്ലം, തൃശൂര്‍ സ്വദേശികളായ യുവാക്കളാണ് നിലവില്‍ പൊലീസിന്റെ കസ്റ്റഡിയിലുള്ളത്.
advertisement
ചില്‍ഡ്രന്‍സ് ഹോമിലെ അവസ്ഥ മോശമായതിനാലാണ് അവിടെ നിന്നും രക്ഷപ്പെട്ടതെന്നും പെണ്‍കുട്ടികള്‍ മൊഴി നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടികളില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. മറ്റു കുട്ടികളെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും. അതിനുശേഷം കുട്ടികളെ മജിസ്ട്രേറ്റിന്റെ മുമ്പില്‍ ഹാജരാക്കും.
Newborn baby found dead| തിരുവനന്തപുരം വലിയതുറ പാലത്തിന് സമീപം നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി
തിരുവനന്തപുരം: വലിയതുറയിൽ നവജാത ശിശുവിനെ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിച്ച അമ്മയെ പോലീസ് കസ്റ്റഡിയിലെടുത്തു. ദുരിതാശ്വാസ ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കട്ടിലിനടിയിൽ ബക്കറ്റിൽ സൂക്ഷിച്ച മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു.
advertisement
നാട്ടുകാരാണ് കരിയിലക്കൂട്ടത്തിനിടയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. അമ്മ വലിയതുറ സ്വദേശി ഷിജിയെ പോലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയുമായി നാലു വർഷം മുൻപ് വിവാഹിതയായ യുവതി ഒരു പെൺകുഞ്ഞിന്റെ അമ്മയാണ്. മറ്റൊരു യുവാവുമായി അടുപ്പത്തിലായെന്ന തർക്കത്തെ തുടർന്ന് ഭർത്താവ് അകന്നു കഴിയുകയായിരുന്നു.
ദുരിതാശ്വാസ ക്യാമ്പായ വലിയതുറ ഗോഡൗണിൽ മറ്റ് കുടുംബങ്ങൾക്കൊപ്പമാണ് യുവതിയും അമ്മയും കഴിഞ്ഞിരുന്നത്. ഗർഭിണിയാണെന്ന കാര്യം ക്യാമ്പിലെ മറ്റ് ആളുകളോട് മറച്ചു വച്ചു. പൂർണ വളർച്ചയെത്താത്ത കുഞ്ഞിനെ പുറത്തെടുക്കാൻ യുവതി ചികിത്സ തേടിയെന്നും സൂചനയുണ്ട്.
advertisement
മൃതദേഹം ക്യാമ്പിൽ മൂന്നുദിവസം സ്വന്തം കിടയ്ക്കടിയിൽ സൂക്ഷിച്ചു. ദുർഗന്ധം വന്നു തുടങ്ങിയപ്പോൾ കരിയിലക്കൂട്ടത്തിനുള്ളിൽ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് സൂചന. വലിയതുറ പാലത്തിന് അടുത്തുള്ള ഗോഡൗണിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്.
യുവതിയെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. വലിയതുറ പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
Pocso |പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കി ശാരീരികമായി ആക്രമിച്ചു; കസ്റ്റഡിയിലുള്ള യുവാക്കള്‍ക്കെതിരെ പോക്‌സോ കേസ്
Next Article
advertisement
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനത്തോടെ പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം
  • 2020 ൽ നിർത്തിവച്ച ഇന്ത്യ-ചൈന വിമാന സർവീസുകൾ ഒക്ടോബർ അവസാനം പുനരാരംഭിക്കുമെന്ന് ഇന്ത്യ.

  • നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് വിദ്യാർത്ഥികൾക്കും ബിസിനസുകാർക്കും ഉപകാരപ്രദമാകും.

  • 2020 ൽ കോവിഡ്-19 കാരണം നിർത്തിയ വിമാന സർവീസുകൾ പുനരാരംഭിക്കാൻ സാങ്കേതിക ചർച്ചകൾ നടന്നു.

View All
advertisement