പോക്സോ കേസിൽ ജാമ്യം കിട്ടിയയാൾ വീണ്ടും പതിനാലുകാരിയുമായി ഒളിച്ചോടി; സംഭവം ഗുജറാത്തിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഈ സംഭവത്തിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം എന്നിവ പ്രകാരം ഇയാൾ പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് വിധേയനായിരുന്നു
അഹമ്മദാബാദ്: ഗുജറാത്ത് ഹൈക്കോടതിയിൽ നിന്ന് ജാമ്യത്തിലിറങ്ങിയ 24കാരനായ പോക്സോ പ്രതി 14കാരിയുമായി ഒളിച്ചോടിയതായി പരാതി. ഗുജറാത്തിലെ ഭരുച്ചിലാണ് സംഭവം. വിവരമറിഞ്ഞ ഹൈക്കോടതി ഉടൻ പ്രതിയെ കോടതിയിൽ ഹാജരാക്കാൻ ഭരുച്ച് പോലീസ് സൂപ്രണ്ടിന് നിർദേശം നൽകി. പ്രതിയുടെ ജാമ്യം റദ്ദാക്കുന്നതിനുള്ള നടപടികൾ ആരംഭിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
ഭരുച്ച് ജില്ലയിലെ ജംബുസാർ താലൂക്കിലെ ഉച്ചാദ് ഗ്രാമവാസിയായ ദിലീപ് പാദിയാർ എന്നയാളാണ് പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചത്. 2016 ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടി. ഈ സംഭവത്തിൽ ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ, ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളെ സംരക്ഷിക്കൽ (പോക്സോ) നിയമം എന്നിവ പ്രകാരം പ്രത്യേക കോടതിയിൽ വിചാരണയ്ക്ക് വിധേയനായിരുന്നു. 2018 ഡിസംബറിൽ കോടതി ഇയാളെ 10 വർഷം തടവിന് ശിക്ഷിച്ചു. പിന്നീട്, പെൺകുട്ടിക്ക് 16 വയസ്സിന് മുകളിലായതിനാൽ ബലാത്സംഗ കുറ്റം ചുമത്തിയിട്ടില്ലാത്തതിനാൽ 10 വർഷം തടവ് ശിക്ഷ ഒഴിവാക്കി. എന്നിരുന്നാലും, പോക്സോ നിയമപ്രകാരം പാധിയാർ കുറ്റക്കാരനാണെന്ന് കണ്ടെത്തി. 2019 ജനുവരിയിൽ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
advertisement
ജയിലിൽ നിന്ന് പുറത്തിറങ്ങിയ ശേഷം കഴിഞ്ഞ വർഷം നവംബറിൽ പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയുമായി പാദിയാർ ഒളിച്ചോടി. തുടർന്ന് പെൺകുട്ടിയുടെ പിതാവ് വേദാച്ച് പോലീസ് സ്റ്റേഷനിൽ പരാതി നൽകി. എഫ്‌ഐആർ സമർപ്പിച്ചിട്ടും മകളെ കണ്ടെത്താൻ പോലീസ് ശ്രമിക്കുന്നില്ലെന്ന് ആരോപിച്ച് പരാതിക്കാരൻ ഹേബിയസ് കോർപ്പസ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചു. പാദിയാർ പതിവ് കുറ്റവാളിയാണെന്നും ഹർജിയിൽ വാദിച്ചു.
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
ജസ്റ്റിസ് സോണിയ ഗോകാനിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കുറ്റവാളിയുടെ ജാമ്യം റദ്ദാക്കുന്നതിന് ഒരു അപേക്ഷ സമർപ്പിക്കാൻ സർക്കാരിനോട് ആവശ്യപ്പെടുകയും അത് അടിയന്തിര കാര്യമായി പരിഗണിക്കാൻ ഹൈക്കോടതിയുടെ രജിസ്ട്രിക്ക് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കണ്ടെത്തി ജൂലൈ 20 നകം കോടതിയിൽ ഹാജരാക്കാൻ ഭരുച് എസ്.പിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുകളിൽ പറഞ്ഞ തീയതിയിൽ പെൺകുട്ടിയെ കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ കേസിൽ സ്വീകരിച്ച നടപടിയുടെ റിപ്പോർട്ട് സമർപ്പിക്കാൻ എസ്.പിയോട് ഉത്തരവിട്ടിട്ടുണ്ട്.
Location :
First Published :
July 18, 2020 3:08 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പോക്സോ കേസിൽ ജാമ്യം കിട്ടിയയാൾ വീണ്ടും പതിനാലുകാരിയുമായി ഒളിച്ചോടി; സംഭവം ഗുജറാത്തിൽ