പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു

Last Updated:

വർഷയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്

കൊച്ചി: ഫിറോസ് കുന്നംപറമ്പിലിന്റെ ചികിത്സാ ധന സഹായ വിതരണത്തെക്കുറിച്ച് അന്വേഷിക്കാൻ പോലീസ്. ചികിത്സാ  സഹായമായി ലഭിച്ച പണത്തിന്റെ വിഹിതം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കണ്ണൂർ സ്വദേശി വർഷയുടെ പരാതിയിലാണ് പോലീസ് അന്വേഷണം ആരംഭിക്കുന്നത്. ഫിറോസ് കുന്നംപറമ്പിൽ അടക്കം ആരോപണം ഉയർന്നിരിക്കുന്ന എല്ലാവരുടെയും മുൻ പണമിടപാടുകൾ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ പറഞ്ഞു.
ബാങ്ക് അക്കൗണ്ടുകൾ വഴി പണം വന്നത് കൊണ്ട് ഹവാലായെന്നു സംശയിക്കുന്നില്ല. അതേസമയം പണം രോഗികൾക്ക് വിതരണം ചെയ്യാൻ നിർദ്ദേശിച്ചു എന്നത് ശരിയാണോ എന്നും പണം നൽകിയത് ആരെല്ലാമെന്നും അന്വേഷിക്കും. ആരുടെയെങ്കിലും അക്കൗണ്ടിലേക്കു പണം മാറ്റാൻ പ്രത്യേക നിർദേശം നൽകിയോ എന്നതും എന്തെങ്കിലും ധാരണ പിരിവിനു മുൻപ് ഉണ്ടാക്കിയിരുന്നുവോ എന്നും അന്വേഷിക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
Also Read- സമൂഹമാധ്യമങ്ങൾ വഴി ചികിത്സസഹായം; സംഭവത്തിനു പിന്നിൽ ഹവാല ബന്ധമെന്ന് സംശയിക്കുന്നതായി പൊലീസ്
വർഷയുടെ പരാതിയിൽ ഫിറോസ് കുന്നംപറമ്പിലിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെ സാമൂഹിക സന്നദ്ധ പ്രവര്‍ത്തനം നടത്തുന്ന സാജന്‍ കേച്ചേരി, ഇവരുടെ സഹായികള്‍ ആയ സലാം, ഷാഹിദ് എന്നീ നാലു പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്. ഫിറോസ് ഒഴികെ മറ്റുള്ളവരുടെ മൊഴി എടുത്തിരുന്നു. ഫിറോസിനെയും ഉടൻ വിളിച്ചു വരുത്തും. ചേരാനല്ലൂർ പൊലീസാണ് കേസെടുത്തിരിക്കുന്നത്.
advertisement
കേസിൽ പ്രതിസ്ഥാനത്തുള്ളവർക്കെതിരെ വർഷയെ സാമൂഹ്യ മാധ്യമങ്ങൾ വഴി അപകീർത്തിപ്പെടുത്തിയതിനും അന്വേഷണം നടത്തുന്നുണ്ട്.
TRENDING:എട്ടു വര്‍ഷങ്ങള്‍ തുടർച്ചയായി കിരീടം; ഒമ്പതാം കിരീടമെന്ന റെക്കോഡ് നേടാനാവാതെ ആര്‍ട്ടുറോ വിദാല്‍[NEWS]Gold Smuggling | ജയഘോഷിന് ഇഷ്ടം എമിഗ്രേഷനിലെ 'പെട്ടിയെടുപ്പ്' ജോലി; സ്വപ്നയ്ക്കു പിന്നാലെ കോൺസുലേറ്റിലെത്തി[NEWS]ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ ഹോട്ട് ചിത്രങ്ങളുടെ കുത്തൊഴുക്കോ? ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'ഡേർട്ടി ഹരി'[PHOTOS]
ജൂണ്‍ 24-നാണ് അമ്മയുടെ ശസ്ത്രക്രിയയ്ക്ക് സഹായം അഭ്യര്‍ത്ഥിച്ച് വര്‍ഷ ഫേസ്ബുക്ക് ലൈവില്‍ എത്തുന്നത്. വര്‍ഷയ്ക്ക് സഹായവുമായി ഫിറോസ് കുന്നംപറമ്പിലും സാജന്‍ കേച്ചേരിയും എത്തി. വലിയ തുക അക്കൗണ്ടിലേക്ക് വന്നപ്പോള്‍  ജോയിന്റ് അക്കൗണ്ട് വേണമെന്ന് വര്‍ഷയോട് സന്നദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതായാണ് പരാതി. ചികിത്സ കഴിയാതെ ബാക്കി പണം നൽകാനാവില്ലെന്ന് വർഷ പറഞ്ഞതോടെ ഇവർ നിരന്തരം ഭീഷണി മുഴക്കുകയും സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചുവെന്നും പരാതിയിൽ പറയുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പൊടുന്നനെ കോടിക്കണക്കിന് പണം പൊഴിക്കുന്ന നന്മ മരങ്ങൾ; അന്വേഷിക്കാൻ പോലീസിറങ്ങുന്നു
Next Article
advertisement
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
'അതിജീവിതയെ അധിക്ഷേപിച്ചു, ജാമ്യവ്യവസ്ഥ ലംഘിച്ചു'; രാഹുൽ ഈശ്വറിന് കോടതി നോട്ടീസ്
  • രാഹുൽ ഈശ്വർ ജാമ്യവ്യവസ്ഥ ലംഘിച്ചതായി കോടതി നോട്ടീസ് അയച്ചു, 19ന് ഹാജരാകണമെന്ന് നിർദേശം

  • പീഡന പരാതിക്കാരിയെ സൈബറിടങ്ങളിൽ അധിക്ഷേപിച്ച കേസിലാണ് കോടതി നടപടി സ്വീകരിച്ചത്

  • 16 ദിവസത്തെ ജയിൽവാസത്തിന് ശേഷം ജാമ്യം ലഭിച്ച രാഹുൽ ഈശ്വർ വീണ്ടും യുവതിയെ അധിക്ഷേപിച്ചു

View All
advertisement