സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ
- Published by:Rajesh V
- news18-malayalam
Last Updated:
കുതിപ്പിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 412 ലക്ഷം കോടിയിൽ നിന്ന് 425 ലക്ഷം കോടിയായി ഉയർന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് 13 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി
ഇറാൻ-യുഎസ്-ഇസ്രായേൽ സംഘർഷം ഉടൻ അവസാനിച്ചേക്കുമെന്ന പ്രതീക്ഷകളെത്തുടർന്ന് ഇന്ത്യൻ ഓഹരി വിപണിയിൽ ബുധനാഴ്ച വൻ കുതിപ്പ്. സെൻസെക്സും നിഫ്റ്റിയും 2.5 ശതമാനത്തിലധികം നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.
സെൻസെക്സ് 2000 പോയിന്റ് (2.7%) ഉയർന്ന് 73,918 എന്ന ഉയർന്ന നിലവാരത്തിലെത്തി. നിഫ്റ്റി 600 പോയിന്റിലധികം നേട്ടമുണ്ടാക്കി 22,938 തൊട്ടു. മിഡ്‌ക്യാപ്, സ്‌മോൾക്യാപ് സൂചികകൾ 4 ശതമാനം വരെ ഉയർന്നു. ഈ കുതിപ്പിലൂടെ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം 412 ലക്ഷം കോടിയിൽ നിന്ന് 425 ലക്ഷം കോടിയായി ഉയർന്നു. അതായത് ഒരൊറ്റ ദിവസം കൊണ്ട് നിക്ഷേപകർക്ക് 13 ലക്ഷം കോടി രൂപയുടെ നേട്ടമുണ്ടായി.
വിപണി ഉയരാനുള്ള പ്രധാന കാരണങ്ങൾ
1. പശ്ചിമേഷ്യയിലെ സംഘർഷം അയയുന്നു
advertisement
അമേരിക്കയും ഇറാനും തമ്മിലുള്ള തർക്കം അവസാന ഘട്ടത്തിലാണെന്ന സൂചനകൾ വിപണിക്ക് കരുത്തേകി. ഇറാനുമായി മുൻകൂർ കരാർ ഇല്ലാതെ തന്നെ രണ്ട് മൂന്ന് ആഴ്ചയ്ക്കുള്ളിൽ സൈനിക നടപടികൾ അവസാനിപ്പിച്ചേക്കുമെന്ന് യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്.
2. ആഗോള വിപണിയിലെ ഉണർവ്
ദക്ഷിണ കൊറിയൻ വിപണിയായ കോസ്പി 7 ശതമാനവും ജപ്പാനിലെ നിക്കി, തായ്‌വാൻ വിപണികൾ 4 ശതമാനം വീതവും ഉയർന്നു. അമേരിക്കൻ വിപണിയിൽ നാസ്ഡാക് 4 ശതമാനവും എസ് ആന്റ് പി 500 3 ശതമാനവും നേട്ടമുണ്ടാക്കി.
advertisement
3. ഡോളറിന്റെ മൂല്യവും ബോണ്ട് യീൽഡും കുറഞ്ഞു
യുഎസ് ഡോളർ സൂചിക 100-ന് താഴേക്ക് പോയതും യുഎസ് 10 വർഷത്തെ ബോണ്ട് യീൽഡ് 4.29 ശതമാനത്തിലേക്ക് താഴ്ന്നതും ഇന്ത്യൻ വിപണിക്ക് ഗുണകരമായി. ഇത് വിദേശ നിക്ഷേപം വർധിക്കാൻ സഹായിക്കും.
4. താഴ്ന്ന നിരക്കിലെ ഓഹരി വാങ്ങൽ
കഴിഞ്ഞ മാർച്ചിൽ നിഫ്റ്റി 11.3 ശതമാനം ഇടിഞ്ഞിരുന്നു. പ്രമുഖ കമ്പനികളുടെ ഓഹരി വില ആകർഷകമായ നിലവാരത്തിലേക്ക് താഴ്ന്നതോടെ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വാങ്ങിത്തുടങ്ങി.
advertisement
5. സാങ്കേതിക മുന്നേറ്റം
സാങ്കേതികമായി നിഫ്റ്റി 22,700–22,800 എന്ന പ്രതിരോധ കടമ്പ കടന്ന് 22,900 നിലവാരത്തിലെത്തി. ഇത് വരും ദിവസങ്ങളിലും വിപണിയിൽ മുന്നേറ്റമുണ്ടാക്കുമെന്നാണ് വിശകലന വിദഗ്ധരുടെ വിലയിരുത്തൽ. നിഫ്റ്റി 24,000 കടന്നാൽ വിപണിയിൽ ശക്തമായ ബുൾ റാലി പ്രതീക്ഷിക്കാം.
Summary: Indian equity markets witnessed a massive relief rally on Wednesday, with the Sensex and Nifty 50 surging over 2.5%. The bullish momentum added approximately ₹13 lakh crore to investor wealth in a single session. Sentiments were bolstered by hopes of an early end to the Iran–US–Israel conflict. Reports suggest U.S. President Donald Trump indicated a potential halt to military operations within weeks. Positive cues from international markets provided tailwinds, with major indices in South Korea, Japan, and the U.S. (Nasdaq and S&P 500) posting significant gains.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
Apr 01, 2026 2:26 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
സെൻസെക്സ് 2000 പോയിന്റ് ഉയർന്നു, നിഫ്റ്റി 22,900 കടന്നു; നിക്ഷേപകർക്ക് 13 ലക്ഷം കോടിയുടെ നേട്ടം; ഓഹരി വിപണിയിലെ കുതിപ്പിന് പിന്നിലെ കാരണങ്ങൾ








