പത്തനംതിട്ടയിൽ KSRTC ബസിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
- Published by:Sarika KP
- news18-malayalam
Last Updated:
പത്തനംതിട്ട -തിരുവനന്തപുരം റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസിലാണ് സംഭവം.
പത്തനംതിട്ട: കെഎസ്‌ആര്‍ടിസി ബസില്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസ് ഉദ്യോഗസ്ഥൻ അറസ്റ്റില്‍. കോന്നി പൊലീസ് സ്റ്റേഷനിലെ സിപിഒ പത്തനാപുരം സ്വദേശി ഷമീറാണ് അറസ്റ്റിലായത്. പത്തനംതിട്ട -തിരുവനന്തപുരം റൂട്ടിലെ കെഎസ്‌ആര്‍ടിസി ബസിലാണ് സംഭവം.
പോക്സോ കേസ് പ്രതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ അന്വേഷണം നേരിടുന്ന സിഐയെ സർവീസിൽനിന്ന് പിരിച്ചുവിട്ടു
തിരുവനന്തപുരം: അയിരൂർ പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ ജയസനിലിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് ആണ് ഉത്തരവിട്ടത്. റിസോർട്ട് ഓപ്പറേറ്റർമാർക്കെതിരെ വ്യാജ കേസ് ചമച്ചതിനും ഗുരുതര അച്ചടക്കലംഘനത്തിനുമാണ് നടപടി. റിസോര്‍ട്ട് നടത്തിപ്പുകാരില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടിട്ട് കൊടുക്കാത്തതിനെ തുടര്‍ന്നായിരുന്നു ജയസനില്‍ അവര്‍ക്കെതിരെ വ്യാജകേസ് കെട്ടിച്ചമച്ചത്. ഈ കേസില്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഷനിലായിരുന്നു. കസ്റ്റഡിയിലുള്ളയാളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയെ തുടർന്ന് രജിസ്റ്റർ ചെയ്ത കേസിൽ സ്റ്റേറ്റ് ക്രൈം ബ്രാഞ്ചിന്റെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് പിരിച്ചുവിടാനുള്ള ഉത്തരവ് വന്നത്.
advertisement
Location :
Pathanamthitta,Pathanamthitta,Kerala
First Published :
August 07, 2023 9:43 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
പത്തനംതിട്ടയിൽ KSRTC ബസിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; പോലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍


