കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്
- Published by:Rajesh V
- news18-malayalam
Last Updated:
കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത് സി എസ് ആണ് വിധി പുറപ്പെടുവിച്ചത്
കൊല്ലം: പരാതിക്കാരന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി വാങ്ങിയ സീനിയർ സിവിൽ പോലീസ് ഓഫീസർക്ക് ഏഴുവർഷം കഠിനതടവും 20,000 രൂപ പിഴയും. പത്തനംതിട്ട ചെന്നീർക്കര സ്വദേശിയായ പരാതിക്കാരന്റെ പേരിൽ ഉണ്ടായിരുന്ന കേസിൽ പരാതിക്കാരന് അനുകൂലമായ രീതിയിൽ കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കൈക്കൂലി വാങ്ങിയ പത്തനംതിട്ട പോലീസ് സ്റ്റേഷനിലെ മുൻ സീനിയർ സിവിൽ പോലീസ് ഓഫീസറും നിലവിൽ തൃശ്ശൂർ മലക്കപ്പാറ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസറും പത്തനംതിട്ട കോന്നി സ്വദേശിയുമായ താജുദ്ദീൻ എ യെയാണ് കൊല്ലം വിജിലൻസ് കോടതി ശിക്ഷിച്ചത്.
വിവിധ വകുപ്പകളിലായി 7 വർഷം കഠിന തടവിനും 20,000 രൂപ പിഴ ഒടുക്കുന്നതിനുമാണ് ശിക്ഷിച്ചത്. കൊല്ലം വിജിലൻസ് കോടതി ജഡ്‌ജ് ഡോ. മോഹിത് സി എസ് ആണ് വിധി പുറപ്പെടുവിച്ചത്.
2014 ൽ പരാതിക്കാരൻ പ്രതിയായി പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത് അന്വേഷണത്തിലുണ്ടായിരുന്ന കേസിൽ പരാതിക്കാരന് അനുകൂലമായി കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് 20,000 രൂപ കേസ് ഫയൽ കൈകാര്യം ചെയ്തിരുന്ന സീനിയർ സിവിൽ പോലീസ് ഓഫീസർ താജുദ്ദീൻ കൈക്കൂലിയായി ആവശ്യപ്പെട്ടിരുന്നു. കൈക്കൂലി തുകയുടെ ആദ്യ ഗഡുവായ 10,000 രൂപ പരാതിക്കാരനിൽ നിന്നും കൈപ്പറ്റിയ സമയം പത്തനംതിട്ട വിജിലൻസ് യൂണിറ്റ് കൈയ്യോടെ പിടികൂടുകയായിരുന്നു.
advertisement
വിജിലൻസിനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സിജു രാജൻ ഹാജരായി. പത്തനംതിട്ട വിജിലൻസ് യുണിറ്റിലെ മുൻ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് പി ഡി രാധാകൃഷ്ണ പിള്ളയാണ് ഈ കേസിന്റെ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്ട്സ്ആപ്പ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.
advertisement
Summary: A Special Vigilance Court in Kollam has delivered a stern judgment against a police officer caught accepting a bribe to file a favorable report in court. Tajuddin A., a Senior Civil Police Officer formerly stationed at Pathanamthitta and currently serving at Malakkappara station, has been sentenced to 7 years of rigorous imprisonment and a fine of ₹20,000. Tajuddin demanded a total bribe of ₹20,000 from a resident of Chenneerkara, Pathanamthitta, promising to submit a favorable final report in a case where the complainant was an accused.
Location :
Kollam,Kollam,Kerala
First Published :
Apr 01, 2026 9:57 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കോടതിയിൽ അനുകൂല റിപ്പോർട്ട് സമർപ്പിക്കുന്നതിന് 10,000 രൂപ കൈക്കൂലി; പോലീസ് ഓഫീസര്‍ക്ക് 7 വർഷം കഠിനതടവ്








