ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി
- Published by:Rajesh V
- news18-malayalam
Last Updated:
കോനനകുണ്ടെ ഇൻസ്പെക്ടർ പാപ്പണ്ണ, ബെംഗളൂരു പൊലീസ് വൃത്തങ്ങളിൽ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന യശസ്വിനി ഗൗഡയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്
ബെംഗളൂരു: "നീ എന്താ ചെയ്യുവാ ഡാലു (ഡാർലിംഗ്)? നീ എന്താ എന്നോട് സംസാരിക്കാത്തത്?"—സിനിമയിലെ പ്രണയരംഗങ്ങളെ അനുസ്മരിപ്പിക്കുന്ന ഈ വാക്കുകൾ ഒരു ലേഡി ഡോണിനോട് ഒരു പോലീസ് ഇൻസ്പെക്ടർ നടത്തുന്നതാണെന്ന് വിശ്വസിക്കാൻ പ്രയാസമായിരിക്കും. ബെംഗളൂരുവിലെ ആദ്യത്തെ വനിതാ 'റൗഡി ഷീറ്ററും' ഇൻസ്പെക്ടറും തമ്മിലുള്ള രഹസ്യ സംഭാഷണങ്ങൾ പുറത്തായതോടെ കർണാടക പൊലീസിന് ഇത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
കോനനകുണ്ടെ ഇൻസ്പെക്ടർ പാപ്പണ്ണ, ബെംഗളൂരു പൊലീസ് വൃത്തങ്ങളിൽ ‘ലേഡി ഡോൺ’ എന്നറിയപ്പെടുന്ന യശസ്വിനി ഗൗഡയ്ക്ക് അയച്ച ഓഡിയോ ക്ലിപ്പുകളും സന്ദേശങ്ങളുമാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്.
തന്നെ 'സാർ' എന്ന് വിളിക്കുന്നത് നിർത്തി 'പാപ്പു' എന്ന് സ്നേഹത്തോടെ വിളിക്കാൻ ഇൻസ്പെക്ടർ യശസ്വിനിയോട് നിർബന്ധിക്കുന്നത് ഓഡിയോയിൽ കേൾക്കാം. താൻ അവരോട് ഒരിക്കലും ഒരു പോലീസ് ഓഫീസറെപ്പോലെ പെരുമാറിയിട്ടില്ലെന്നും, അവർ ക്ഷണിച്ചിരുന്നെങ്കിൽ അവരുടെ വീട്ടിൽ വരുമായിരുന്നുവെന്നും അദ്ദേഹം പറയുന്നുണ്ട്.
ഇൻസ്പെക്ടറുടെ പ്രണയാഭ്യർത്ഥന നിരസിച്ചതിനെത്തുടർന്ന് അദ്ദേഹം തന്നെ സന്ദേശങ്ങളിലൂടെ ശല്യം ചെയ്തതായി യശസ്വിനി ആരോപിച്ചു. ഡിസിപി ഓഫീസിൽ പരാതി നൽകാൻ ശ്രമിച്ചപ്പോൾ തന്റെ മക്കളെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും അവർ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
പരാതി ഔദ്യോഗികമായി ലഭിച്ചിട്ടില്ലെങ്കിലും സംഭവത്തിൽ പ്രാഥമിക അന്വേഷണം നടത്തുമെന്ന് ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സീമന്ത് കുമാർ സിംഗ് അറിയിച്ചു. ഈ ഉദ്യോഗസ്ഥൻ സമാനമായ ആരോപണങ്ങളിൽ മുൻപ് രണ്ട് തവണ സസ്പെൻഷനിലായിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. എന്നാൽ ഈ ആരോപണങ്ങൾ ഇൻസ്പെക്ടറെ കുടുക്കാൻ വേണ്ടി കെട്ടിച്ചമച്ചതാണെന്നാണ് അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ പറയുന്നത്. ഓഡിയോയിലുള്ളത് പാപ്പണ്ണയുടെ ശബ്ദമല്ലെന്നും സന്ദേശങ്ങൾ എട്ടു വർഷം പഴക്കമുള്ളതാണെന്നും അവർ അവകാശപ്പെടുന്നു.
പശ്ചാത്തലം
2025-ലെ ഒരു തട്ടിക്കൊണ്ടുപോകൽ കേസുമായി ബന്ധപ്പെട്ട് ഈ വർഷം ഫെബ്രുവരിയിൽ യശസ്വിനി ഗൗഡയ്ക്കെതിരെ കർണാടക സംഘടിത കുറ്റകൃത്യ നിയന്ത്രണ നിയമം (KCOCA) പ്രകാരം കേസെടുത്തിരുന്നു. നിലവിൽ ജാമ്യത്തിൽ കഴിയുകയാണ് ഇവർ. പത്തു വർഷം മുൻപ് ബസവനഗുഡി പോലീസ് ഇവരെ ഗുണ്ടാപട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെങ്കിലും പിന്നീട് അത് ഒഴിവാക്കിയിരുന്നു.
advertisement
Summary: The Karnataka Police department faces significant embarrassment following the leak of audio clips and text messages allegedly involving Inspector Papanna of Konanakunte and Yashaswini Gowda, known in police circles as the city's first female "rowdy-sheeter" or "Lady Don." The leaked audio purportedly features the inspector using terms of endearment like "darling" and urging the woman to stop calling him "Sir" and instead use the nickname "Paapu." The clips suggest a blurred line between a law enforcement officer and a criminal suspect.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Bangalore [Bangalore],Bangalore,Karnataka
First Published :
Apr 01, 2026 9:10 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
ഇൻസ്പെക്ടർ നിരന്തരം പ്രണയസന്ദേശം അയച്ച് ശല്യം ചെയ്യുന്നതായി പോലീസിന് ലേഡി ഡോണിന്റെ പരാതി









