പാലക്കാട്: പട്ടാമ്പിയിൽ നേർച്ചയ്ക്കിടെ കൂട്ടത്തല്ല്. രണ്ട് ഉപ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് സംഘർഷം നടന്നത്. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികൾ തമ്മിലാണ് കൂട്ടയടി നടന്നത്.വിഷയം പരിഹരിക്കാനെത്തിയ പൊലീസുകാർക്കും സംഘർഷത്തിൽ പരിക്കേറ്റു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഇന്നലെ വൈകിട്ടാണ് പട്ടാമ്പി നേർച്ചയ്ക്കിടെ നടുറോഡിൽ കൂട്ടയടി നടന്നത്. നേർച്ചയുടെ ഭാഗമായി നഗരപ്രദക്ഷിണം നടക്കുമ്പോഴായിരുന്നു സംഘർഷം. കാസിനോസ്, കമാന്റോസ് എന്നീ ആഘോഷ കമ്മിറ്റികളിലെ അംഗങ്ങൾ തമ്മിലാണ് ഏറ്റുമുട്ടിയത്. ഇത് തടയാൻ എത്തിയ മലപ്പുറം എംഎസ്പി ക്യാമ്പിലെ പോലീസ് ഉദ്യോഗസ്ഥനും പരിക്കേറ്റു.
Also Read-പാലക്കാട് അനുമതിയില്ലാത്ത ഗാനമേള നിര്‍ത്തണമെന്ന് പൊലീസ്; നാട്ടുകാരുമായി കയ്യാങ്കളി
സംഘർഷത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ കണ്ടാൽ അറിയാവുന്ന പത്തു പേർക്കെതിരെ പട്ടാമ്പി പൊലീസ് കേസെടുത്തു. മുൻവർഷങ്ങളിലും സമാനമായ രീതിയിൽ സംഘങ്ങൾ ചേരിതിരിഞ്ഞ് തമ്മിൽ തല്ലുന്ന സംഭവം ഉണ്ടായിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.