പാലക്കാട്: അനുമതിയില്ലാതെ നടത്തിയ ഗാനമേള നിര്‍ത്തണമെന്ന് ആവശ്യത്തെ തുടർന്ന് ജനങ്ങളും പൊലീസും തമ്മിൽ വാക്കേറ്റവും കയ്യാങ്കളിയും. തൃത്താല ആലൂരിലാണ് സംഭവം. അനുമതിയില്ലാതെ ഗാനമേള നടത്തിയതിനാൽ നിർത്തി വെയ്ക്കാൻ പറഞ്ഞതാണ് പൊലീസിന് നേരെ ഉന്തും തള്ളും ഉണ്ടായതെന്ന് തൃത്താല പൊലീസിന്റെ വിശദീകരണം.
Also read-കോട്ടയത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു കൊന്ന സുഹൃത്ത് അടക്കം 2 പേര് കസ്റ്റഡിയിൽ
അക്രമത്തില്‍ വാഹനത്തിന്റെ സൈഡ് മിററും, ഡോറിനും കേടുപാടുകൾ സംഭവിച്ചു. പോലീസിനെ സംഘം ചേർന്ന് ആക്രമിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുമുതൽ നശിപ്പിച്ചതിനുമെതിരെ കണ്ടാലറിയുന്ന അറുപതോളം പേർക്കെതിരെ തൃത്താല പൊലീസ് കേസെടുത്തിട്ടുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.