advertisement

13 വർഷം മുമ്പുള്ള ലൈംഗിക പീഡനം: ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്

Last Updated:

എന്തോ വസ്തുക്കൾ കലർത്തിയ കോഫി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി.

ഹൈദരാബാദ്: പതിമൂന്ന് വർഷം മുമ്പ് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന യുവതിയുടെ പരാതിയിൽ ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്. അഭിഭാഷകനും തെലങ്കാനയിലെ പ്രാദേശിക ബിജെപി നേതാവുമായ രഘുനന്ദൻ റാവുവിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
47കാരിയായ യുവതിയാണ് റാവുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തെലങ്കാന മനുഷ്യാവകാശ കമ്മീഷന് മുമ്പിൽ കഴിഞ്ഞ മാസമാണ് ഇവർ പരാതിയുമായെത്തിയത്. ഒരു കേസിൽ തന്റെ അഭിഭാഷകനായിരുന്ന രഘുനന്ദൻ റാവു തന്നോട് ലൈംഗിക താത്പ്പര്യം അറിയിച്ചുവെന്നായിരുന്നു പരാതി. ഇതിനെ തുടർന്ന് സ്ത്രീ പരാതി നൽകുകയാണെങ്കിൽ കേസെടുക്കാൻ കമ്മീഷൻ പൊലീസിനോട് നിർദേശിക്കുകയും ചെയ്തു.
2007ൽ ഭര്‍ത്താവിനെതിരെ ഒരു കേസ് നൽകുന്നതുമായി ബന്ധപ്പെട്ടാണ് അഡ്വക്കേറ്റായ രഘുനന്ദനെ കാണുന്നത്. കേസ് ആവശ്യത്തിനായി ഒരു ദിവസം ഇയാൾ‌ തന്നെ പതൻചെരുവിലുള്ള ഓഫീസിൽ വിളിച്ചു വരുത്തിയെന്നും ഇവിടെ വച്ച് എന്തോ വസ്തുക്കൾ കലർത്തിയ കോഫി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം തന്നെ ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് സ്ത്രീയുടെ പരാതി. സംഭവം പുറത്തറിഞ്ഞാൽ‌ സ്ത്രീയുടെ അശ്ലീല ചിത്രങ്ങൾ സോഷ്യൽ മീഡിയ വഴി പുറത്തുവിടുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
advertisement
പരാതി പരിഗണിച്ച പൊലീസ് റാവുവിനെതിരെ ബലാത്സംഗം, ഭീഷണിപ്പെടുത്തൽ, ബ്ലാക് മെയിലിംഗ് എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് ഫയൽ ചെയ്തത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ‌ മേധക് മണ്ഡലത്തിൽ നിന്നുള്ള ബിജെപി സ്ഥാനാർഥി ആയിരുന്നു രഘുനന്ദൻ. തനിക്കെതിരെ ഉയരുന്നത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ഇയാളുടെ പ്രതികരണം.
മലയാളം വാർത്തകൾ/ വാർത്ത/Crime/
13 വർഷം മുമ്പുള്ള ലൈംഗിക പീഡനം: ബിജെപി നേതാവിനെതിരെ കേസെടുത്ത് പൊലീസ്
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement