advertisement

പരിചയക്കാരിയുടെ മക്കളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ

Last Updated:

കുട്ടികളെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു

എസ് സമ്പത്ത്
എസ് സമ്പത്ത്
കോഴിക്കോട്: വടകരയിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പൂജാരി അറസ്റ്റിൽ. കൊല്ലം കരുനാഗപ്പള്ളി കല്ലേരിഭാഗം സുകൃതത്തിൽ എസ് സമ്പത്തിനെ (38) ആണ് വടകര പോലീസ് ബെംഗളൂരുവിൽനിന്ന് പിടികൂടിയത്. വിദേശത്തുള്ള പരിചയക്കാരിയുടെ നാട്ടിലുള്ള ആറും പന്ത്രണ്ടും വയസ്സായ ആൺമക്കളെയാണ് ഇയാൾ പീഡിപ്പിച്ചത്.
കുട്ടികളെ പരിപാലിക്കാനായി എൽപ്പിച്ചതിന്റെ മറവിലാണ് ഒന്നര വർഷത്തോളമായി ഇയാൾ കുട്ടികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയതെന്ന് പോലീസ് പറയുന്നു. കുട്ടികളെ ഇയാൾ തേപ്പുപെട്ടി ഉപയോഗിച്ച് പൊള്ളൽ എൽപ്പിച്ചതായും അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. ജനുവരി 16ന് കുട്ടികളുടെ അമ്മ നൽകിയ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടികളുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പോലീസ് ഒളിവിൽപോയ പ്രതിക്കായി തിരച്ചിൽ തുടങ്ങിയത്. ബെംഗളൂരുവിൽനിന്ന് ഡൽഹിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാൾ പോലീസിന്റെ പിടിയിലാകുന്നത്.
ഡൽഹി, ബെംഗളൂരു, മൈസൂരു, പേരാമ്പ്ര, മൊകേരി, വടകര, തട്ടോളിക്കര, മുടപ്പിലാവിൽ തുടങ്ങിയ ഇടങ്ങളിൽ ഇയാൾ പൂജാരിയായി പ്രവർത്തിച്ചിട്ടുണ്ട്. വടകര എസ്എച്ച്ഒ കെ മുരളീധരന്റെ മേൽനോട്ടത്തിൽ സബ് ഇൻസ്പെക്ടർ എം കെ രഞ്ജിത്ത് എഎസ്ഐമാരായ ഇ ഗണേശൻ, കെ കെ സിജേഷ് എന്നിവർ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
advertisement
Summary: A priest has been arrested for sexually abusing minor boys in Vadakara. The Vadakara police apprehended S. Sampath (38), a resident of Sukrutham, Kallereebhagom, Karunagappally, Kollam, from Bengaluru. He allegedly abused the six and twelve-year-old sons of an acquaintance who lives abroad, while the children were at their home in Kerala.
മലയാളം വാർത്തകൾ/ വാർത്ത/Crime/
പരിചയക്കാരിയുടെ മക്കളായ ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച പൂജാരി അറസ്റ്റിൽ
Next Article
advertisement
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
ദുബായിൽ ഇറാൻ വ്യോമാക്രമണത്തിൽ നാലുപേർക്ക് പരിക്ക്
  • ദുബായിൽ ഇറാൻ നടത്തിയ വ്യോമാക്രമണത്തിൽ ഫെയർമണ്ട് ഹോട്ടലിന് സമീപം നാലുപേർക്ക് പരിക്ക്

  • ബുർജ് ഖലീഫ ഒഴിപ്പിക്കുകയും, ദുബായ് വിമാനത്താവളങ്ങൾ അടയ്ക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു

  • യുഎഇയുടെ പ്രതിരോധ സംവിധാനം മിസൈലുകൾ വിജയകരമായി തകർത്തതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു

View All
advertisement