ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: ഒന്നാംപ്രതി 27 വർഷത്തിനുശേഷം അറസ്റ്റിൽ

Last Updated:

അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്

കൊല്ലം: ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ ബസിൽ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യമെടുത്ത് ഒളിവിൽപ്പോയ ഒന്നാം പ്രതി 27 വർഷത്തിന് ശേഷം അറസ്റ്റിൽ. തിരുവനന്തപുരം വർക്കല റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലിനെ(48) യാണ് അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തത്.
1997ലായിരുന്നു കേസിന് ആസ്പദമായ സംഭവം. 21 കാരനായ ഇക്ബാൽ കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന 26കാരിയെ സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോവുകയും വർക്കലയിൽ എത്തിച്ച് ലോഡ്ജുകളിലും റിസോർട്ടിലും ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നാണ് കേസ്. അഞ്ചൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ യുവതിയെ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന ബസിലാണ് തട്ടിക്കൊണ്ടു പോയത്. ബസുടമയുടെ മകനായ ഇക്‌ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.
advertisement
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പൊലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ ഉടൻ പിടികൂടിയിരുന്നു. പക്ഷെ ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. പൊലീസ് പല തവണ ഇക്ബാലിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു. അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം: ഒന്നാംപ്രതി 27 വർഷത്തിനുശേഷം അറസ്റ്റിൽ
Next Article
advertisement
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
കാസർഗോഡ് മൂന്നുവയസുകാരനെ ബന്ധുവീട്ടിൽ നിർത്തിയശേഷം വീട്ടിലെത്തിയ യുവ അധ്യാപികയും ഭർത്താവും ജീവനൊടുക്കി
  • കാസർഗോഡ് കടമ്പാറയിൽ യുവ അധ്യാപികയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തി.

  • കടുത്ത സാമ്പത്തിക പ്രശ്നങ്ങളാണ് അജിത്തിനെയും ശ്വേതയെയും ജീവനൊടുക്കാൻ പ്രേരിപ്പിച്ചത്.

  • മൂന്നു വയസ്സുള്ള മകനെ ബന്ധുവീട്ടിൽ നിർത്തിയശേഷം ഇരുവരും വീട്ടിലെത്തി വിഷം കഴിച്ചു.

View All
advertisement