advertisement

വയറുവേദനയ്ക്കെന്ന പേരിൽ മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ

Last Updated:

ഡിസംബര്‍ ഒമ്പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.

കോഴിക്കോട്: വയറുവേദനയ്ക്കെന്ന പേരിൽ മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ വ്യാജ സിദ്ധൻ പിടിയിൽ. മലപ്പുറം കാവനൂര്‍ സ്വദേശിയായ അബ്ദുള്‍ റഹ്‌മാനെയാണ് കുന്ദമംഗലം പോലീസ് പിടികൂടിയത്. ഈ മാസം ഒമ്പതാം തീയതി മടവൂരില്‍ മുറിയെടുത്തായിരുന്നു പീഡനം.
വയറുവേദന ചികിത്സിച്ച് സുഖപ്പെടുത്താമെന്ന് പറഞ്ഞ് ഇയാള്‍ യുവതിക്ക് ഒരു മരുന്ന് നൽകുകയായിരുന്നു. ഇത് കഴിച്ച് യുവതി മയങ്ങുകയായിരുന്നു. ഇതിനെ തുടർന്ന് ഇയാള്‍ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിൽ യുവതി നൽ‍കിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് എടുത്ത പോലീസ് അരീക്കോട്ടുനിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
ഇയാൾ വ്യാജ സിദ്ധൻ എന്ന പേരിൽ സമാനരീതിയില്‍ കൂടുതല്‍ യുവതികളെയും കുട്ടികളെയും പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. 2019-ല്‍ ഇയാള്‍ പോക്‌സോ കേസില്‍ അറസ്റ്റിലായിരുന്നെങ്കിലും പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
വയറുവേദനയ്ക്കെന്ന പേരിൽ മരുന്ന് നൽകി മയക്കി യുവതിയെ പീഡിപ്പിച്ചു; വ്യാജ സിദ്ധൻ അറസ്റ്റിൽ
Next Article
advertisement
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
'മുഹമ്മദ് ' ദീപകിന്റെ ജിമ്മിൽ ഒരു വർഷത്തെ മെമ്പർഷിപ്പ് എടുത്ത് ജോൺ ബ്രിട്ടാസ് എംപി
  • ജോൺ ബ്രിട്ടാസ് എംപി ദീപക് മുഹമ്മദ്‌നെ സന്ദർശിച്ച് ഐക്യദാർഢ്യം അറിയിച്ചതായി വാർത്ത പറയുന്നു

  • വിദ്വേഷ രാഷ്ട്രീയത്തിനെതിരെ ദീപക് സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം നൽകുന്നു

  • ദീപകിന്റെ നിലപാടുകൾ കാരണം ജിമ്മിൽ വരുന്നവരുടെ എണ്ണം കുറഞ്ഞതും സാമ്പത്തിക നഷ്ടം സംഭവിച്ചതും പറയുന്നു

View All
advertisement