advertisement

ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ 'ഫേസ്ബുക്ക്' കാമുകനൊപ്പം ഒളിച്ചോടി; പണം തീര്‍ന്നപ്പോൾ യുവതിയെ ലോഡ്ജില്‍ പൂട്ടിയിട്ട് കാമുകന്‍

Last Updated:

ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പ് യുവതി ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു.

ഓയൂര്‍: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടിയ വീട്ടമ്മയെ കണ്ണൂരിലെ ലോഡ്ജില്‍ പൂട്ടിയിട്ട നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ കണ്ണൂര്‍ പെരിങ്ങോം സ്വദേശി അരുണ്‍ കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ആറ് മാസം മുമ്പാണ് ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട അരുണ്‍കുമാറിനൊപ്പം കൊല്ലം സ്വദേശിയും പ്രവാസിയുടെ ഭാര്യയുമായ വീട്ടമ്മ ഒളിച്ചോടുകയായിരുന്നു. ഇത്തുടര്‍ന്ന് ഭര്‍ത്താവ് കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. കോടതി നിര്‍ദ്ദേശ പ്രകാരം പൊലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയെ ലോഡ്ജില്‍ കണ്ടെത്തിയത്.
ഗള്‍ഫിലായിരുന്ന ഭര്‍ത്താവ് കഴിഞ്ഞ ജനുവരി 16ന് നാട്ടിലെത്തുമെന്ന് അറിഞ്ഞതോടെ രണ്ട് ദിവസം മുമ്പ് യുവതി ലക്ഷങ്ങളുടെ സ്വര്‍ണാഭരണങ്ങളുമായി മക്കളെ ഉപേക്ഷിച്ച് വിവാഹിതനായ അരുണ്‍കുമാറിനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പലസ്ഥലങ്ങളില്‍ ഒരുമിച്ച് താമസിച്ചു. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ അരുണ്‍കുമാര്‍ വീട്ടമ്മയെ ലോഡ്ജില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചെന്നാണ് പൊലീസ് പറയുന്നത്.
advertisement
ഇതിനിടെ അരുണ്‍കുമാറിന്റെ ഭാര്യയെ കണ്ടെത്തി പൊലീസ് വിവരം അറിയിച്ചു. കഴിഞ്ഞ ദിവസം ഭാര്യവീട്ടില്‍ മദ്യ ലഹരിയിലെത്തിയ അരുണ്‍കുമാപൊലീസ് കസ്റ്റഡിയിലെടുത്തു. കോടതിയില്‍ ഹാജരാക്കിയ വീട്ടമ്മയെ മാതാവിനൊപ്പം വിട്ടു.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഭര്‍ത്താവിനെയും രണ്ടു മക്കളെയും ഉപേക്ഷിച്ച് വീട്ടമ്മ 'ഫേസ്ബുക്ക്' കാമുകനൊപ്പം ഒളിച്ചോടി; പണം തീര്‍ന്നപ്പോൾ യുവതിയെ ലോഡ്ജില്‍ പൂട്ടിയിട്ട് കാമുകന്‍
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement