കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മയ്ക്ക് ഞെട്ടൽ

Last Updated:

രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു

News 18 Malayalam
News 18 Malayalam
കല്ലുവാതുക്കലില്‍ കുഞ്ഞിനെ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി രേഷ്മയെ പോലീസ് ജയിലില്‍ ചോദ്യം ചെയ്തു. ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ കാര്യം രേഷ്മ ഞെട്ടലോടെയാണ് കേട്ടത്. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിനെ കുറിച്ചുള്ള വിവരം ബന്ധുക്കളോട് പറഞ്ഞില്‍ തന്നോട് പകയുണ്ടാകാം. അതിനാലാകാം തന്നെ
കബളിപ്പിച്ചതെന്നും രേഷ്മ പറഞ്ഞു.
അതിനിടെ അനന്തു എന്ന പേരില്‍ തനിക്ക് ആണ്‍സുഹൃത്ത് ഉണ്ടായിരുന്നെന്ന് രേഷ്മ ആവർത്തിച്ചു. അനന്തുവിനെ കാണാന്‍ വര്‍ക്കലയില്‍ പോയിരുന്നു. അതിന് ശേഷമാകാം ആര്യയും ഗ്രീഷ്മയും തന്നെ കബളിപ്പിക്കാന്‍ തുടങ്ങിയത് എന്നും അവർ പറഞ്ഞു.
'അനന്തു' എന്ന വ്യാജ ഐഡിയില്‍നിന്ന് രേഷ്മയോട് ചാറ്റ് ചെയ്തിരുന്നത് ജീവനൊടുക്കിയ ആര്യയും ഗ്രീഷ്മയുമായിരുന്നു എന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഗ്രീഷ്മയുടെ സുഹൃത്തായ യുവാവിനെ ചോദ്യം ചെയ്തതോടെയാണ് ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചത്. രേഷ്മയെ ഇത്തരത്തില്‍ ചാറ്റ് ചെയ്ത് കബളിപ്പിക്കുന്നതായി ഗ്രീഷ്മ സുഹൃത്തിനോട് വെളിപ്പെടുത്തിയിരുന്നു. ഇതാണ് ഫേസ്ബുക്ക് കാമുകനെ തേടിയുള്ള പോലീസ് അന്വേഷണത്തില്‍ നിര്‍ണായകമായത്.
advertisement
ആറ് ഫേസ്ബുക്ക് അക്കൗണ്ടുകളാണ് രേഷ്മയ്ക്കുണ്ടായിരുന്നത്. ഒരു ഫേസ്ബുക്ക് അക്കൗണ്ട് മൂന്ന് മാസം മാത്രം ഉപയോഗിച്ച ശേഷം അത് പൂര്‍ണമായും ഉപേക്ഷിക്കും. പിന്നീട് മറ്റൊരു അക്കൗണ്ട് തുടങ്ങും. ഈ അക്കൗണ്ടുകള്‍ വഴിയായിരുന്നു രഹസ്യസുഹൃത്തുമായി രേഷ്മ സംസാരിച്ചിരുന്നത്. രേഷ്മയുടെ ഫേസ്ബുക്ക് അക്കൗണ്ടിലെ വിവരങ്ങൾ വീണ്ടെടുക്കാൻ അന്വേഷണ സംഘം ഫേസ്ബുക്കിനെ സമീപിച്ചിരുന്നു.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു. പത്ത് മാസം ഗര്‍ഭിണയാണെന്ന വിവരം ഒപ്പം താമസിക്കുന്ന കുടുംബാഗങ്ങളില്‍ നിന്നും എങ്ങനെ മറച്ചുവെക്കാനായെന്നതാണ് പൊലീസ് ഉന്നയിക്കുന്ന സംശയം. ഭര്‍ത്താവിന്റെ കുഞ്ഞാണിതെന്ന് രേഷ്മ പറയുന്നു. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകന്റെ നിര്‍ദ്ദേശപ്രകാരമാണ് കുഞ്ഞിനെ ഉപേക്ഷിച്ചതെന്നാണ് പൊലീസിനു നല്‍കിയിരിക്കുന്ന മൊഴി.
advertisement
രേഷ്മ ഗർഭിണിയാണെന്ന് അറിഞ്ഞിരുന്നില്ല. അവൾ പ്രസവിച്ച കുഞ്ഞിനയാണ് ഉപേക്ഷിച്ചതെന്നും തനിക്ക് അറിയില്ലായിരുന്നുവെന്ന് ഭര്‍ത്താവ് വിഷ്ണു പറഞ്ഞിരുന്നു.
ഫേസ്ബുക്കിലും വാട്സാപ്പിലും രേഷ്മ ഏറെ നേരം ചെലവിടുന്നത് സംബന്ധിച്ച് താനുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി വിഷ്ണു പറയുന്നു. ഫേസ്ബുക്ക് സൗഹൃദത്തെ ചൊല്ലി രേഷ്മയുമായി തര്‍ക്കിച്ചിട്ടുണ്ട്. ഇതിനെ താൻ എതിർത്തിരുന്നതായും വിഷ്ണു പറയുന്നു. ഒരിക്കൽ ഇതേ ചൊല്ലി വഴക്ക് ഉണ്ടായപ്പോൾ രേഷ്മയുടെ സ്മാർട്ഫോൺ താൻ നശിപ്പിച്ചു. പിന്നീട് രേഷ്മയ്ക്ക് പുതിയൊരു ഫോൺ വാങ്ങി നൽകുകയായിരുന്നുവെന്നും വിഷ്ണു പറഞ്ഞു.
advertisement
Summary: Kalluvathukkal infant homicide accused Reshma is being interrogated by police in the prison. She was shocked at the revelation of what had been plotted by friends Greeshma and Arya when she was in an affair with 'boyfriend'
മലയാളം വാർത്തകൾ/ വാർത്ത/Crime/
കുഞ്ഞിനെ കൊലപ്പെടുത്തിയ കേസ്; ആര്യയും ഗ്രീഷ്മയും കബളിപ്പിക്കുകയായിരുന്നുവെന്നറിഞ്ഞ രേഷ്മയ്ക്ക് ഞെട്ടൽ
Next Article
advertisement
Love Horoscope October 9 | ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
ബന്ധങ്ങൾ ശക്തിപ്പെടുത്താൻ അവസരം ലഭിക്കും; പ്രണയബന്ധം വിവാഹത്തിലേക്കെത്തും: ഇന്നത്തെ പ്രണയഫലം
  • വിവിധ രാശികളുടെ പ്രണയ ബന്ധങ്ങളുടെ വികസനവും കാണിക്കുന്നു

  • മിഥുനം, മീനം, കുംഭം രാശികൾക്ക് ശക്തമായ പ്രണയ സാധ്യതയുണ്ട്

  • മേടം, ചിങ്ങം, ധനു രാശിക്കാർക്ക് ചെറിയ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും

View All
advertisement