തൃശൂർ: റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ കവർന്നു. തൃശൂർ ഗണേഷമംഗലം സ്വദേശിനി വസന്ത (76) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെയാണ് സംഭവം. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
തനിച്ച് താമസിക്കുന്ന വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. വസന്തയുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. വസന്തയുടെ ഭർത്താവ് നേരത്തേ മരിച്ചിരുന്നു. മക്കളില്ല.
Also read-പുലർച്ചെ വീട്ടിൽ ചക്ക വെട്ടുന്നതിനിടയിൽ വീട്ടമ്മയുടെ മാല കവർന്ന കള്ളൻ പിടിയിൽ
വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. നടപടികള്‍ക്കു ശേഷം മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും. മോഷണത്തിന്റെ ഭാഗമായുളള കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന സ്വർണ്ണമാല നഷ്ടപ്പെട്ടതായി സംശയം. തളിക്കുളം എസ്.എൻ.യു.വി.പി സ്ക്കൂളിലെ അധ്യാപിക ആയിരുന്നു കൊല്ലപ്പെട്ട വസന്ത.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.