Palakkad RSS പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
- Published by:Karthika M
- news18-malayalam
Last Updated:
കാറിൽ എത്തിയ സംഘം ബെക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു
പാലക്കാട് (Palakkad) മമ്പറത്ത് ആർ.എസ്.എസ് (RSS)പ്രവർത്തകനെ വെട്ടിക്കൊന്നു. എലപ്പുള്ളി സ്വദേശി സഞ്ജിത്ത് (27) (Sanjith)ആണ് മരിച്ചത്. രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം.
രാവിലെ ഭാര്യയ്‌ക്കൊപ്പം ബൈക്കിൽ രാവിലെ ജോലിയ്‌ക്ക് പോകുന്നതിനിടെയായിരുന്നു സഞ്ജിത്തിന് നേരെ ആക്രമണം ഉണ്ടായത്. കാറിൽ എത്തിയ സംഘം ബെക്ക് തടഞ്ഞു നിർത്തി സഞ്ജിത്തിനെ ആളുകൾ നോക്കിനിൽക്കേ വെട്ടി വീഴ്‌ത്തുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. എസ് ഡി പിഐ പ്രവർത്തകരാണ് കൊലയ്‌ക്ക് പിന്നിൽ എന്ന് ബിജെപി ആരോപിച്ചു.
നാലംഗ സംഘമാണ് കൃത്യം നടത്തിയതെന്നാണ് പോലീസിന് ലഭിച്ച വിവരം. സഞ്ജിത്തിന്റെ മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്ത് അച്ഛന്‍ മകനെ കുത്തിക്കൊന്നു; പ്രതി അറസ്റ്റില്‍
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഓലത്താന്നി പാതിരശേരിയില്‍ അച്ഛന്‍(Father) മകനെ(son) കുത്തിക്കൊന്നു. അരുണ്‍(30) ആണ് കുത്തേറ്റ് മരിച്ചത്. പ്രതിയായ അച്ഛന്‍ ശശിധരന്‍നായര്‍(60) പോലീസ് നിരീക്ഷണത്തിലാണ്. ഇവര്‍ മദ്യപിച്ച് വഴക്കുണ്ടാക്കുന്നത് പതിവായിരുന്നു. നിര്‍മാണ തൊഴിലാളിയാണ് അരുണ്‍. ഹോട്ടല്‍ തൊഴിലാളിയാണ് ശശിധരന്‍നായര്‍.
advertisement
ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. കുത്തേറ്റ് രക്തം വാര്‍ന്ന നിലയില്‍ അരുണിനെ നെയ്യാറ്റിന്‍കര ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍. ഇവരുടെ വീട്ടില്‍നിന്ന് പോലീസ് കത്തി കണ്ടെത്തിയിട്ടുണ്ട്.
ഭാര്യ ഭര്‍ത്താവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് വലിച്ചെറിഞ്ഞു
ഡെറാഡൂണ്‍: ഭര്‍ത്താവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയശേഷം(Murder) മൃതദേഹം ടെറസിന്റെ മുകളില്‍ നിന്ന് താഴേക്ക് വലിച്ചെറിഞ്ഞു. ഉത്തരാഖണ്ഡിലെ പിത്തേറഗഢിലാണ് സംഭവം. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവിലാണ് ക്രൂരമായി കൊലപാതകം നടത്തിയത്. സംഭവത്തില്‍ 30 കാരിയായ യുവതിയെ അറസ്റ്റ് ചെയ്ത് റിമാന്‍ഡില്‍ വിട്ടു
advertisement
ഒക്ടോബര്‍ 17നാണ് സംഭവം നടന്നത്. കുന്ദന്‍ ധാമി എന്ന യുവാവ് ടെറസില്‍ നിന്ന് വീണുമരിച്ചെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. എന്നാല്‍ പോസ്റ്റുമോര്‍ട്ടത്തില്‍ കൊലപാതകമാണെന്ന സൂചന ലഭിച്ചു. തുടര്‍ന്ന് കൊല്ലപ്പെട്ടയാളുടെ സഹോദരന്‍ യുവതിക്കെതിരെ പരാതി നല്‍കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തില്‍ മരണം കൊലപാതകമെന്ന് കണ്ടെത്തി. ഭര്‍ത്താവുമായുള്ള തര്‍ക്കത്തിനൊടുവില്‍ കൃത്യം നടത്തുകയായിരുന്നെന്ന് യുവതി പൊലീസിനോട് പറഞ്ഞു. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി ടെറസിലെത്തിച്ചു. അവിടെ നിന്ന് മൃതദേഹം പുറത്തെടുത്ത് താഴേക്കിടുകയായിരുന്നു.
advertisement
കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ചാക്കും പൊലീസ് കണ്ടെടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Location :
First Published :
November 15, 2021 10:58 AM IST