ഭോപ്പാല്‍:കോളേജ് ക്യാംപസിലെ റാഗിങുകളെപ്പറ്റി അന്വേഷിക്കാന്‍ വ്യത്യസ്തമായ രീതി സ്വീകരിച്ച് മധ്യപ്രദേശിലെ പൊലീസ് സംഘം. ഈ ദൗത്യത്തിനായി തെരഞ്ഞെടുത്തത് ശാലിനി ചൗഹാന് എന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയെയാണ്. കോളേജ് കാന്റീനില്‍ ഒരു മെഡിക്കല്‍ സ്റ്റുഡന്റിന്റെ വേഷത്തിലെത്തിയ ശാലിനി നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പൊലീസ് അറസ്റ്റ് ചെയ്തത് ഏകദേശം 11 ഓളം പേരെയാണെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോറിനടുത്തുള്ള മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലാണ് അന്വേഷണ ദൗത്യവുമായി ശാലിനി എത്തിയത്. കോളേജ് കാന്റീനില്‍ ഒരു വിദ്യാര്‍ത്ഥിയുടെ വേഷത്തിലിരുന്നാണ് റാഗിംഗിന്റെ പേരില്‍ കോളേജില്‍ നടക്കുന്ന അനീതികളെ പുറത്തു കൊണ്ടുവരാന്‍ ശാലിനിയ്ക്ക് കഴിഞ്ഞത്.
വിദ്യാര്‍ത്ഥികളെ നിരീക്ഷിക്കാന്‍ കാന്റീന് തന്നെ തെരഞ്ഞെടുക്കാനും ഒരു കാരണമുണ്ടെന്ന് ശാലിനി പറയുന്നു. ‘കാന്റീനിലെത്തുന്ന കുട്ടികള്‍ ഒരിക്കലും അവിടെ ആരൊക്കെ ഉണ്ട്, അവര്‍ എന്ത് ചെയ്യുന്നു എന്നൊന്നും ശ്രദ്ധിക്കില്ല. പിന്നെ ഐഡി കാര്‍ഡ് കാന്റീനില്‍ കേറുമ്പോള്‍ നോക്കാറുമില്ല. അതുകൊണ്ടാണ് കാന്റീന് തന്നെ നിരീക്ഷണത്തിനായി തെരഞ്ഞെടുത്തത്,’ ശാലിനി പറയുന്നു.
Also read-ഇന്ത്യ – ചൈന: എന്തുകൊണ്ട് അരുണാചൽ പ്രദേശിലെ തവാങിൽ 20 വർഷമായി ഏറ്റുമുട്ടൽ പതിവ് സംഭവമാകുന്നു?
എന്നാല്‍ വേഷം മാറിയുള്ള അന്വേഷണം അത്ര എളുപ്പമായിരുന്നില്ല എന്നും ശാലിനി പറയുന്നു. തിരിച്ചറിയപ്പെട്ടേക്കാം എന്ന് തോന്നിയ പല നിമിഷങ്ങളും അതിനിടയില്‍ ഉണ്ടായെന്നും അവര്‍ തുറന്ന് പറഞ്ഞു.
തുടക്കത്തില്‍ ചില വിദ്യാര്‍ത്ഥികള്‍ വളരെ സംശയത്തോടെ തന്നെ നോക്കിയിരുന്നു. അത് തന്നെ വല്ലാതെ ആശങ്കപ്പെടുത്തിയിരുന്നതായും ശാലിനി പറഞ്ഞു. ക്രൂരമായ റാഗിംഗ് കേസുകളിലെ കുറ്റവാളികളെപ്പറ്റിയും ഇരകളെയപ്പറ്റിയുമുള്ള നിര്‍ണ്ണായക വിവരങ്ങളാണ് ശാലിനി ഈ ദൗത്യത്തിലൂടെ കണ്ടെത്തിയത്.
Also read-‘അടുത്ത മൻമോഹൻ സിങെന്ന്’ ബിജെപി; മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ ഭാരത് ജോഡോ യാത്രയില്‍
ഈ വര്‍ഷം ജൂലൈയോടെയാണ് ന്യൂഡല്‍ഹി ആസ്ഥാനമായുള്ള ആന്റി-റാഗിംഗ് സെല്ലിലേക്ക് ഇന്‍ഡോറില്‍ നിന്നുള്ള ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കാനായി എത്തിയത്. മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളായിരുന്നു അവര്‍. ഫോണിലൂടെയായിരുന്നു അവര്‍ തങ്ങളുടെ പരാതി അറിയിച്ചത്.
ഒരു കൂട്ടം സീനിയേഴ്സ് തങ്ങളെ ക്രൂരമായി ഉപദ്രവിക്കുകയാണെന്നും രാത്രിയില്‍ അവരുടെ റൂമിലേക്ക് വിളിച്ചുവരുത്തി ക്രൂരമായി മര്‍ദ്ദിക്കുന്നുവെന്നുമാണ് വിദ്യാര്‍ത്ഥികള്‍ പറഞ്ഞത്. അതുമാത്രമല്ല ചില സീനിയേഴ്സ് റാഗിംഗിന്റെ പേരില്‍ പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയെന്നും ഇവര്‍ നല്കിയ പരാതിയില്‍ പറയുന്നു. പേര് വിവരങ്ങളൊന്നും വെളിപ്പെടുത്താതെയാണ് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയത്.
തുടര്‍ന്ന് പരാതിയിന്മേല് ഇന്‍ഡോറിലെ സന്യോഗിത ഗഞ്ച് പൊലീസ് കേസെടുക്കുകയും കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ കോളേജ് ക്യാംപസിലെത്തുകയും ചെയ്തു. എന്നാല്‍ ഒരു വിദ്യാര്‍ത്ഥി പോലും കൂടുതല്‍ വിവരങ്ങള്‍ നല്കാന് തയ്യാറായില്ലെന്ന് സ്റ്റേഷന് ഹൗസ് ഓഫീസറായ തെഹ്സീബ് ഖാസി പറഞ്ഞു.
Also read-മക്കൾ രാഷ്ട്രീയത്തിൽ പുത്തൻ അധ്യായം; തമിഴ്നാട്ടിൽ ഉദയനിധി സ്റ്റാലിൻ ഉദിച്ചുയരുമ്പോൾ
ഇതേത്തുടര്‍ന്നാണ് മഫ്ടിയിലെത്തിയുള്ള അന്വേഷണത്തിനായി ഒരു പൊലീസ് സംഘത്തെ നിയോഗിച്ചത്. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയുടെ വേഷത്തില്‍ ശാലിനിയെ നിയമിക്കുകയും മറ്റ് രണ്ട് പൊലീസുകാരെ ക്യാംപസ് പരിസരത്ത് വിന്യസിക്കുകയുമായിരുന്നുവെന്ന് തെഹ്സീബ് പറഞ്ഞു.
മറ്റ് ചില പൊലീസുകാരെ കാന്റീനിലെ ജീവനക്കാര്‍ എന്ന നിലയില്‍ വേഷം മാറ്റി അന്വേഷണത്തിനായി നിയോഗിച്ചിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.
അതേസമയം കോളെജ് അധികൃതര്‍ക്ക് ഈ അന്വേഷണത്തെപ്പറ്റിയുള്ള പൂര്‍ണ്ണമായ വിവരങ്ങള്‍ കൈമാറിയിരുന്നില്ലെന്നും തെഹ്സീബ് പറഞ്ഞു. മഫ്ടിയിലെത്തിയ പൊലീസുകാര്‍ വിദ്യാര്‍ത്ഥികളോട് റാഗിംഗിനെ പറ്റി അന്വേഷിക്കുന്നുവെന്ന വിവരം മാത്രമാണ് അവര്‍ക്ക് നല്‍കിയിരുന്നതെന്നും തെഹ്സീബ് കൂട്ടിച്ചേര്‍ത്തു.
ഈ ദൗത്യത്തില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ ഭാഗം കൈകാര്യം ചെയ്തയാളാണ് ശാലിനി ചൗഹാന് എന്നും അദ്ദേഹം പറഞ്ഞു. റാഗിംഗിനെപ്പറ്റിയുള്ള വിവരങ്ങള്‍ കുട്ടികളില്‍ നിന്ന് അന്വേഷിക്കുക മാത്രമല്ല ശാലിനി ചെയ്തത്. അതിന് ഇരയായവരെ കണ്ട് അവരോട് സംസാരിച്ച് പരാതിയുമായി മുന്നോട്ട് വരാന്‍ അവര്‍ക്ക് ധൈര്യം നല്‍കേണ്ട ഉത്തവാദിത്തവും ശാലിനിയ്ക്കായിരുന്നു.
അതേസമയം ഈ ദൗത്യം തനിക്ക് ഒരുപാട് കാര്യങ്ങള്‍ പഠിക്കാനുള്ള ഒരു അവസരമായിരുന്നുവെന്നാണ് ശാലിനി പറയുന്നു. ഒരു ചാരന് എങ്ങനെയാണോ പ്രവര്‍ത്തിക്കുന്നത് അതുപോലെയാണ് താനും പ്രവര്‍ത്തിച്ചതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പൊലീസിന്റെ ഈ വ്യത്യസ്ത ദൗത്യത്തിലൂടെ മറ്റ് വിദ്യാര്‍ത്ഥികളെ ക്രൂരമായി റാഗിംഗിനിരയാക്കിയ 11 വിദ്യാര്‍ത്ഥികളെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ പീനല്‍ കോഡ് വകുപ്പുകളായ 294 ( പൊതുസ്ഥലത്തുള്ള അശ്ലീല പ്രദര്‍ശനം), 506 ( ഭീഷണിപ്പെടുത്തല്‍), 323 (സ്വമേധയാ മുറിവേല്‍പ്പിക്കല്‍) എന്നീ വകുപ്പുകൾ ചുമത്തിയാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. തുടര്‍ന്ന് കോളേജിലെ എട്ടോളം വിദ്യാര്‍ത്ഥികള്‍ റാഗിംഗിന്റെ പേരില്‍ തങ്ങള്‍ അനുഭവിച്ച പീഡനം തുറന്ന് പറഞ്ഞ് രംഗത്തെത്തുകയും ചെയ്തിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.