ധര്‍ചുല: അവധി ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് ബാങ്ക് മാനേജരെ തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ച സെക്യൂരിറ്റി ജീവനക്കാരൻ അറസ്റ്റിൽ. ഉത്തരാഖണ്ഡിലെ ധര്‍ചുലയില്‍ ശനിയാഴ്ച രാവിലെയോടെയാണ് സംഭവം. സംഭവത്തിൽ ബാങ്ക് മാനേജർക്ക് 30ശതമാനത്തിലധികം പൊള്ളലേറ്റു,
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ധര്‍ച്ചുല മാനേജരായ മുഹമ്മദ് ഒവൈസാണ് ആക്രമിക്കപ്പെട്ടത്. രണ്ട് വര്‍ഷമായി ധര്‍ചുലയിലെ ശാഖയില്‍ സുരക്ഷാ ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്നു ദീപക് ഛേത്രി. ശനിയാഴ്ച അവധിയായിരുന്നിട്ടും ബാങ്കിലെത്തിയ ദീപക് ബാങ്ക് മാനേജരുമായി കാബിനിൽ തർക്കമുണ്ടായി.
Also Read-ഗുണ്ടാ പിരിവ് നൽകിയില്ല; ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവാവിന് ക്രൂര മർദനം
തർക്കം മുറുകിയതോടെ കയ്യിൽ കരുതിയ പെട്രോൾ ഒവൈസിയുടെ മേൽ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. തീ പടരുന്നത് കണ്ട് ഓടിയെത്തിയ മറ്റ് ജീവനക്കാരാണ് ഒവൈസിനെ ആശുപത്രിയിലെത്തിച്ചത്. ഛേത്രിക്കെതിരെ കൊലപാതകശ്രമത്തിന് കേസെടുത്ത് അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. മാനേജര്‍ വിവേചനപരമായി പെരുമാറുന്നുവെന്നും അവധി നിഷേധിച്ചതാണ് കൃത്യത്തിന് കാരണമെന്നും പ്രതി മൊഴി നല്‍കി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.