advertisement

'ആയുർവേദ രംഗത്തുള്ളവർ വേദിയിലില്ല'; രാജ്യാന്തര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി

Last Updated:

'നാട്ടുവൈദ്യന്മാർക്ക് അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേകം നിയമനിർമാണം ആവശ്യമായി വരും. വ്യാജ ചികിത്സയെന്നും വ്യാജ മരുന്നെന്നും പറഞ്ഞ് പോലീസും എക്സൈസും ഇത്തരം ആളുകളോട് മോശമായി പെരുമാറുന്നുണ്ട്'

Rapid Read
പിണറായി വിജയൻ
പിണറായി വിജയൻ
കണ്ണൂർ കല്യാട് രാജ്യാന്തര ആയുർവേദ റിസർച്ച് സെന്റർ ഉദ്ഘാടന ചടങ്ങിൽ ആയുർവേദ മേഖലയിൽ നിന്നുള്ളവർ വേദിയിലില്ലാത്തതിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. വേദിയിലോ, പരിപാടിയുടെ നോട്ടിസിലോ ആയുർവേദ മേഖലയിൽ നിന്നുള്ളവരുടെ പേരുകൾ ഇല്ല. അവരെ കൂടി വേദിയിൽ എത്തിക്കാമായിരുന്നു. നോട്ടിസിൽ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും പേരുകൾ മാത്രമാണ് കണ്ടതെന്നും പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നാട്ടുവൈദ്യന്മാർക്ക് അംഗീകാരം കൊടുക്കുന്നത് പരിഗണനയിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇതിനായി പ്രത്യേകം നിയമനിർമാണം ആവശ്യമായി വരും. വ്യാജ ചികിത്സയെന്നും വ്യാജ മരുന്നെന്നും പറഞ്ഞ് പോലീസും എക്സൈസും ഇത്തരം ആളുകളോട് മോശമായി പെരുമാറുന്നുണ്ട്. വളരെ പ്രമുഖരായ വൈദ്യൻമാരുടെ അടുത്തുപോലും പോലീസ് എത്തിയ സാഹചര്യമുണ്ടായി. കോളജിൽ നിന്നുള്ള യോഗ്യതയില്ല എന്നതാണ് കാരണമായി പറയുന്നത്. എല്ലാ മേഖലകളിലും വ്യാജന്മാരുണ്ട്. എന്നാൽ എല്ലാവരെയും വ്യാജൻമാർ എന്ന് മുദ്രകുത്തരുത്. ആയുർവേദത്തിൽ ഡോക്ടറേറ്റ് നേടിയവർ പോലും ഇത്തരം വൈദ്യൻമാരുടെ അടുത്ത് ശിഷ്യരായി എത്തുന്നുണ്ട്. കൊട്ടിയടച്ച മനസ്സുമായി ആരെയും കാണരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
advertisement
കല്യാട് 300 ഏക്കര്‍ വിസ്തൃതിയിൽ 200 കോടി രൂപ ചെലവിൽ കേന്ദ്രത്തിന്റെ ആദ്യഘട്ട നിർമാണം പൂര്‍ത്തിയായി. 100 കിടക്കകളുള്ള ഗവേഷണ ആശുപത്രിയും ഔഷധസസ്യ ഗവേഷണ കേന്ദ്രവും നഴ്‌സറിയും താളിയോല പഠന കേന്ദ്രവുമാണ് ആദ്യഘട്ടത്തില്‍ സജ്ജമാക്കിയത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആയുർവേദ രംഗത്തുള്ളവർ വേദിയിലില്ല'; രാജ്യാന്തര ആയുർവേദ റിസർച്ച് സെന്‍റർ ഉദ്ഘാടന ചടങ്ങിൽ നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി
Next Article
advertisement
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
FCRA ;'ആശങ്ക തീവ്രവാദ ബന്ധമുള്ളവർക്ക് മാത്രം മതി' കേന്ദ്രമന്ത്രി കിരണ്‍ റിജിജു
  • എഫ്‌സിആർഎ നിയമം തീവ്രവാദ ബന്ധമുള്ളവർക്കും നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കുമാത്രം ബാധകമാണ്

  • ക്രൈസ്തവ സഭകൾക്ക് ആശങ്ക വേണ്ട, ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല

  • പ്രതിപക്ഷം എഫ്‌സിആർഎ വിഷയത്തിൽ രാഷ്ട്രീയ മുതലെടുപ്പിനും ജനങ്ങളിൽ നുണ പ്രചരിപ്പിക്കാനും ശ്രമിക്കുന്നു

View All
advertisement