ഇടുക്കിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി
- Published by:Nandu Krishnan
- news18-malayalam
Last Updated:
കടയിലെ ജീവനക്കാരും ഒഡീഷ സ്വദേശികളുമായ രണ്ട് പേരെയും പൊലീസ് പിടികൂടി
ഇടുക്കി ഇരട്ടയാറിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്നും ഏഴു കിലോ കഞ്ചാവ് കട്ടപ്പന പൊലീസ് പിടികൂടി. ഇരട്ടയാർ പഞ്ചായത്തിലെ 9-ാം വാർഡ് അംഗമായ ഉപ്പുകണ്ടം ആലേപുരക്കൽ എസ് രതീഷിൻ്റെ ഇറച്ചിക്കടയിൽ നിന്നാണ് രണ്ട് പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പിടികൂടിയത്. ഇയാളുടെ കടയിലെ ജീവനക്കാരും ഒഡീഷ സ്വദേശികളുമായ സമീർ ബെഹ്‌റ, ലക്കി നായക് എന്നിവരെയും പൊലീസ് പിടികൂടി. മൂന്ന് പേരുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.
പ്രദേശം കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടക്കുന്നുണ്ടെന്ന് പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് കഞ്ചാവ് കണ്ടെത്തിയത്. കടയിലെ ജീവനക്കാരനായ ലക്കി നായക് ഒഡീഷയിൽ പോയിരിക്കുകയായിരുന്നു. ശനിയാഴ്ച ഇയാൾ തിരിച്ചെത്തിയെന്ന വിവരമറിഞ്ഞതിനെത്തുടർന്നാണ് പൊലീസ് പരിശോധനയ്ക്കെത്തിയത്.
Location :
Idukki,Kerala
First Published :
June 07, 2025 6:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
ഇടുക്കിയിൽ കോൺഗ്രസ് പഞ്ചായത്ത് അംഗത്തിന്റെ കടയിൽ നിന്ന് ഏഴു കിലോ കഞ്ചാവ് പിടികൂടി