തെരുവ് നായ്ക്കളെ പീഡനത്തിന് ഇരയാക്കി; മുംബൈയിൽ 65 കാരൻ അറസ്റ്റിൽ

Last Updated:

താൻ നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ടെന്നും ചിലപ്പോൾ അവയുമായി സെക്സ് ചെയ്യാറുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.

മുംബൈ: മൃഗങ്ങളോടുള്ള ക്രൂരതകൾക്ക് അറുതിയില്ല. മുംബൈയിൽ തെരുവുനായ്ക്കളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ 65 കാരനാണ് അറസ്റ്റിലായത്. ഇയാൾ നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. അന്ധേരിയിലെ ഗിൽബർട്ട് ഹിൽ ഏരിയയിലാണ് ഇയാൾ താമസിക്കുന്നത്.
പച്ചക്കറി വിൽപ്പനക്കാരനായ അഹമ്മദ് ഷാഹി എന്നയാളാണ് അറസ്റ്റിലായത്. എൻജിഒ സംഘടനയായ ബോംബെ ആനിമൽ റൈറ്റ്സ് (BAR)ആണ് പൊലീസിൽ പരാതിയും തെളിവുകളും നൽകിയത്. എൻജിഒ പ്രവർത്തകരാണ് അഹമ്മദ് നായ്ക്കളെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പകർത്തിയത്.
ആളൊഴിഞ്ഞ സ്ഥലത്ത് നായയെ കൊണ്ടുവന്ന് ഇയാൾ പീഡിപ്പിക്കുന്നത് വീഡ‍ിയോയിൽ വ്യക്തമാണ്. വീഡിയോ ലഭിച്ച ഉടനെ അന്ധേരിയിലുള്ള ഡിഎൻ നഗർ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകിയ എഫ്ഐആർ രജിസ്റ്റർ ചെയ്തെന്ന് BAR സ്ഥാപകനായ വിജയ് മൊഹാനി പറയുന്നു.
advertisement
വീഡിയോയുടെ അടിസ്ഥാനത്തിൽ അഹമ്മദിനെ ചോദ്യം ചെയ്തപ്പോൾ, തന്റെ പ്രവർത്തിയിൽ അയാൾക്ക് തെല്ലും കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ലെന്ന് പൊലീസ് പറയുന്നു. താൻ നായ്ക്കൾക്ക് ഭക്ഷണം നൽകാറുണ്ടെന്നും ചിലപ്പോൾ അവയുമായി സെക്സ് ചെയ്യാറുണ്ടെന്നുമാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്.
തന്റെ പരാതിയിൽ ഉടൻ നടപടിയെടുത്ത പൊലീസിന് മൊഹാനി നന്ദി പറഞ്ഞു. ഇയാൾ ഇതിനുമുമ്പും മൃഗങ്ങളെ ക്രൂരതയ്ക്ക് ഇരയാക്കിയിട്ടുണ്ടാകുമെന്നാണ് മൊഹാനി പറയുന്നത്.
advertisement
കോടതിയിൽ ഹാജരാക്കിയ പ്രതിയെ രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പ്രകൃതിവിരുദ്ധ പീഡനം, മൃഗങ്ങളോടുള്ള ക്രൂരത, തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്.
മുംബൈയിൽ തന്നെ കഴിഞ്ഞ നവംബറിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. മുപ്പത് വയസ്സുള്ള ചെറുപ്പക്കാരനാണ് പട്ടിയെ കെട്ടിയിട്ട് പീഡിപ്പിച്ച സംഭവത്തിൽ പിടിയിലായത്. കാർ പാർക്കിങ് ഏരിയയിലെ ചെറിയ റൂമിൽ പട്ടിയെ കെട്ടിയിട്ട് പീഡിപ്പിക്കുകയായിരുന്നു. ശോഭനാഥ് സരോജ് എന്ന യുവാവാണ് സംഭവത്തിൽ അറസ്റ്റിലായത്. പട്ടിയുടെ വായ കയർ കൊണ്ട് കെട്ടിയശേഷമാണ് നായയെ ഇയാൾ ക്രൂരമായി പീഡിപ്പിച്ചത്. നായയുടെ കരച്ചിൽ കേട്ട് സുരക്ഷാ ജീവനക്കാരും സമീപപ്രദേശത്തുള്ളവരും എത്തിയപ്പോൾ ചോരയൊലിപ്പിച്ചുനിൽക്കുന്ന നായയെയാണ് കണ്ടത്. ത
advertisement
‌‌
പ്രദേശവാസികൾ അറിയിച്ചത് അനുസരിച്ച് സംഭവസ്ഥലത്തെത്തിയ പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയൽ നിയമം ഉൾപ്പെടെയുള്ളവ പ്രകാരം കേസെടുക്കുകയും ചെയ്തു.
‌ഗുജറാത്തിലെ ദേവ്ഭൂമി ദ്വാരകയിൽ 42 കാരനായ റിക്ഷാ ഡ്രൈവർ പശുവിനെ ലൈംഗികമായി പീഡിപ്പിച്ചിരുന്നു.
അതേസമയം, ഗിർ വനത്തിൽ 2018 ൽ പെൺ സിംഹത്തെ ഉപദ്രവിച്ചതിന് അഹമ്മദാബാദിൽ നിന്നുള്ള മൂന്ന് വിനോദ സഞ്ചാരികൾ ഉൾപ്പെടെ ഏഴു പേരെ ഗുജറാത്തിലെ കോടതി ശിക്ഷിച്ചു. ഗിർ ഗദ്ദയിലെ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ഫസ്റ്റ് ക്ലാസ് തിങ്കളാഴ്ച പുറപ്പെടുവിച്ച ഉത്തരവിൽ ആറ് പ്രതികൾക്ക് മൂന്ന് വർഷം കഠിന തടവും മറ്റൊരു പ്രതിക്ക് ഒരു വർഷം തടവും വിധിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Crime/
തെരുവ് നായ്ക്കളെ പീഡനത്തിന് ഇരയാക്കി; മുംബൈയിൽ 65 കാരൻ അറസ്റ്റിൽ
Next Article
advertisement
അറബി അധ്യാപികയുടെ നിയമനത്തിന് പണം വാങ്ങിയ ഹെഡ്മാസ്റ്ററുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
അറബി അധ്യാപികയുടെ നിയമനത്തിന് പണം വാങ്ങിയ ഹെഡ്മാസ്റ്ററുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി
  • ഹെഡ്മാസ്റ്ററുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

  • അറബി അധ്യാപികയുടെ നിയമനത്തിന് കൈക്കൂലി വാങ്ങി

  • നാല് തവണകളായി ഒരു ലക്ഷത്തി അമ്പതിനായിരം രൂപ വാങ്ങി

View All
advertisement