കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ

Last Updated:

മാടായി പഞ്ചായത്തിൽ പ്രവാസി കുടുംബങ്ങൾ ധാരാളമുള്ള ഇടമാണ് മുട്ടം. കുടുംബ നാഥൻ വിദേശത്തായതിനാൽ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായാൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ വീട്ടിലെ സ്ത്രീകളും ഭയക്കുന്നു.

(Representative Image)
(Representative Image)
കണ്ണൂർ ജില്ലയിലെ മുട്ടം മേഖലയിൽ കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുന്നത് വർധിക്കുന്നതായി പരാതി. സംഗതി വിവാദമാക്കുമ്പോൾ തുടർനടപടികൾ ഇല്ലാതെ പ്രശ്നം ഒതുക്കി തീർക്കുന്നതായും പൊതുപ്രവർത്തകർ വെളിപ്പെടുത്തുന്നു. നാണക്കേട് ഭയന്ന് രക്ഷിതാക്കളും നിയമ നടപടികൾക്ക് മുതിരുന്നില്ല എന്നാണ് ആക്ഷേപം.
കണ്ണൂർ ജില്ലയിലെ മാടായി പഞ്ചായത്തിൽ പ്രവാസി കുടുംബങ്ങൾ ധാരാളമുള്ള ഇടമാണ് മുട്ടം. കുടുംബ നാഥൻ വിദേശത്തായതിനാൽ കുട്ടികൾക്ക് നേരെ അതിക്രമം ഉണ്ടായാൽ വേണ്ട രീതിയിൽ പ്രതികരിക്കാൻ വീട്ടിലെ സ്ത്രീകളും ഭയക്കുന്നു.
കഴിഞ്ഞ ആഴ്ച പ്രദേശത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അപമര്യാദയായ പെരുമാറ്റം ഉണ്ടായി. "സംഭവത്തെ കുറിച്ച് ചൈൽഡ് ലൈനിൽ പരാതിപ്പെട്ടെങ്കിലും കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല. " പ്രദേശത്തെ പൊതുപ്രവർത്തകനായ മുബഷീർ കെ പറയുന്നു. കുട്ടികൾക്ക് നേരെ അതിക്രമം നടത്തുന്ന സംഘങ്ങൾ തന്നെ പ്രദേശത്തുള്ളതായും മുബഷീർ പറയുന്നു.
advertisement
ഒരു വർഷം മുമ്പ് പതിനൊന്ന് പേർ ചേർന്ന് ഒരു പതിനാലുകാരനെ പീഡിപ്പിച്ച സംഭവം പരാതിയായിരുന്നു , നാട്ടുകാരനായ മുഹമ്മദ് നിസാർ പറയുന്നു. ഒടുവിൽ ഒത്തു തീർപ്പിന്റെ ഫലമായി രണ്ട് പേർക്ക് എതിരെ മാത്രമാണ് പോക്ക്സോ കേസ് രജിസ്റ്റർ ചെയ്തത്. എന്നാൽ പിന്നീട് തുടർ നടപടിക്ക് പോലീസുമായി കുട്ടിയുടെ വീട്ടുകാർ സഹകരിച്ചില്ല അതു കൊണ്ട് കേസ് എങ്ങും എത്തിയില്ല. തുടരന്വേഷണതിന് പരാതി നൽകിയിട്ടുണ്ട്, നിസാർ ന്യൂസ് 18 നോട് പറഞ്ഞു.
പതിനാലുകാരന് ദുരനുഭവം ഉണ്ടായപ്പോൾ കുറ്റവാളികൾ കൃത്യമായി ശിക്ഷിക്കപ്പെട്ടിരുന്നെങ്കിൽ പിന്നീട് ഇത്തരം സംഭവങ്ങൾ മുട്ടത്ത് ആവർത്തിക്കില്ലായിരുന്നു, പൊതുവർത്തകനായ ഷാജഹാൻ ഇട്ടോൾ പറയുന്നു.  കുട്ടികൾ ലൈംഗികമായി ആക്രമിക്കപ്പെടുന്നത് രക്ഷിതാക്കളും സമൂഹവും വേണ്ടത്ര ഗൗരവത്തോടെ തന്നെ കാണണം ഷാജഹാൻ ഇട്ടോൾ പറയുന്നു.
advertisement
കഴിഞ്ഞിടെ ബംഗാളിൽ നിന്നെത്തിയ ഒരു തൊഴിലാളിയെ പ്രദേശത്തെ സംഘം തട്ടിക്കൊണ്ടുപോയി പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ബംഗാൾ സ്വദേശി കരഞ്ഞ് ബഹളം വച്ചതോടെ നാട്ടുകാരാണ് ഇയാളെ മോചിപ്പിച്ചത്, നിസാർ പറയുന്നു.
കുട്ടികൾക്ക് എതിരായ ലൈംഗികപീഡന പരാതികൾ ഒതുക്കിത്തീർക്കാൻ പ്രദേശത്തെ സമുദായ രാഷ്ട്രീയ നേതാക്കൾ തന്നെ മുന്നിട്ടിറങ്ങുന്നതായും പരാതിയുണ്ട്.
കുട്ടികൾ പീഡനത്തിന് ഇരയായി എന്ന്  സ്വകാര്യ സംഭാഷണത്തിൽ ചില രക്ഷിതാക്കൾ സമ്മതിക്കുന്നതിന്റെ ദൃശ്യങ്ങൾ പൊതുപ്രവർത്തകരുടെ കയ്യിലുണ്ട്. ഇരയെ തിരിച്ചറിയുന്നുതിന് വഴിവെയ്ക്കുമെന്നതിനാൽ ദൃശ്യങ്ങൾ പുറത്തുവിടാനാകില്ല. പക്ഷേ ഇതുമായി കോടതിയെ സമീപിക്കാനാണ് പൊതുപ്രവർത്തകർ ആലോചിക്കുന്നത്.
advertisement
രക്ഷിതാക്കളുടെ പിന്തുണയില്ലാത്തതിനാലാണ് ചൈൽഡ് ലൈൻ പ്രവർത്തകർക്കോ ബന്ധപ്പെട്ട അധികാരികൾക്കോ മുന്നിൽ പരാതി പറയാൻ കുട്ടികൾ തയ്യാറാകാത്തത്.
സംഭവത്തിന്റെ ഗൗരവം വർധിക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ കുട്ടികളെ വ്യാപകമായി കൗൺസിലിംഗിന് വിധേയമാക്കണമെന്ന് ആവശ്യമാണ് പൊതു പ്രവർത്തകർ ഉന്നയിക്കുന്നത്. ഇതിനായി കോടതി വഴി ഉത്തരവ് ലഭിക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Crime/
കണ്ണൂർ മുട്ടത്ത് കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം വർദ്ധിക്കുന്നു; നാണക്കേട് ഭയന്ന് പരാതി നൽകാതെ രക്ഷിതാക്കൾ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement