'പേരു പറഞ്ഞാല്‍ കൊല്ലും': കുത്തേറ്റ അഖിലിനെ പ്രതികളായ SFI നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍
Last Updated:
കുത്തിയത് തങ്ങളാണെന്നു പൊലീസിനു മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്ന് പ്രതികളായ ശിവരഞ്ജിത്തും നസീമും ഭീഷണിപ്പെടുത്തിയെന്ന് അഖിലിന്റെ അച്ഛന്‍ ന്യൂസ് 18 നോട് പറഞ്ഞു.
തിരുവനന്തപുരം:എസ്.എഫ്.ഐ നേതാക്കളുടെ കുത്തേറ്റ് ആശുപത്രിയില്‍ കഴിയുന്ന യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാർഥി അഖിനു നേരെ വീണ്ടും വധ ഭീഷണി മുഴക്കി പ്രതികള്‍. കുത്തിയത് തങ്ങളാണെന്നു പൊലീസിനു മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്ന് പ്രതികളായ ശിവ രഞ്ജിത്തും നസീമും ഭീഷണിപ്പെടുത്തിയെന്ന് അഖിലിന്റെ അച്ഛന്‍ ന്യൂസ് 18 നോട് പറഞ്ഞു.
'കുത്തിയത് ശിവരഞ്ജിത്തെന്ന് അഖില്‍ പറഞ്ഞു. നസീമും ഒപ്പമുണ്ടായിരുന്നു. നിനക്ക് പഠിക്കണോ ജീവക്കണോ എന്ന് ചോദിച്ച് ഭീഷണിപ്പെടുത്തി. ഞങ്ങളുടെ പേര് പറഞ്ഞാല്‍ കൊല്ലുമെന്നും പറഞ്ഞു.'- അഖിലിന്റെ അച്ഛന്‍ പറഞ്ഞു.
അഖിലിനെ കുത്തിയ സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. നേമം സ്വദേശി ഇജാബിനെയാണ് കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കണ്ടാലറിയാവുന്ന 30 പേരില്‍ ഒരാളാണ് ഇജാബ്. അതേസമയം അഖിലിനെ കുത്തിയ ശിവരഞ്ജിത്തും നസീമും ഉള്‍പ്പെടെയുള്ള പ്രതികളെ കണ്ടെത്താന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. മുഖ്യപ്രതിയും യൂണിവേഴ്‌സിറ്റി കോളജ് എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റുമായ ശിവരഞ്ജിത് സിവില്‍ പൊലീസ് ഓഫിസര്‍ (കാസര്‍കോട്) റാങ്ക് ലിസ്റ്റില്‍ ഒന്നാം റാങ്കുകാരനാണ്. മറ്റൊരു പ്രധാന പ്രതിയും യൂണിറ്റ് സെക്രട്ടറിയുമായ എ.എന്‍ നസീമും ഇതേ ലിസ്റ്റില്‍ 28 ാം റാങ്കുകാരനാണ്.
advertisement
Location :
First Published :
July 14, 2019 9:27 AM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
'പേരു പറഞ്ഞാല്‍ കൊല്ലും': കുത്തേറ്റ അഖിലിനെ പ്രതികളായ SFI നേതാക്കള്‍ ഭീഷണിപ്പെടുത്തിയെന്ന് അച്ഛന്‍


