advertisement

ദീപക്കിന്റെ മരണം; ബസിൽ‌ വീഡിയോയെടുത്ത് പ്രചരിപ്പിച്ച ഷിംജിത മുസ്തഫ അറസ്റ്റിൽ

Last Updated:

വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്

ഷിംജിത മുസ്തഫ
ഷിംജിത മുസ്തഫ
കോഴിക്കോട്: ബസിലെ ലൈംഗികാതിക്രമ ആരോപണത്തിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ വീഡിയോയെടുത്ത് പ്രചരിപ്പിച്ച സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ പിടിയിലായി. വടകരയിലെ ബന്ധുവീട്ടിൽ നിന്നാണ് യുവതിയെ പിടികൂടിയത്. ദീപക്കിന്റെ മാതാപിതാക്കളുടെ പരാതിയില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഒളിവില്‍പ്പോയ ഷിംജിത എവിടെ എന്നതിനെക്കുറിച്ച് പോലീസിന് കൃത്യമായ സൂചനകള്‍ ലഭിച്ചിരുന്നില്ല.
പ്രതി വിദേശത്തേക്ക് കടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പോലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. പ്രതിയ്ക്ക് രക്ഷപ്പെടാൻ പോലീസ് അവസരം ഒരുക്കി എന്നും തെളിവുകൾ നശിപ്പിക്കപ്പെട്ടിട്ടുണ്ടാകുമെന്നും ദീപക്കിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു. ഇതിനിടെ ഷിംജിത മുസ്തഫ മുൻകൂർജാമ്യാപേക്ഷ സമർപ്പിച്ചു. കോഴിക്കോട് ജില്ലാ കോടതി അപേക്ഷ വ്യാഴാഴ്ച പരിഗണിക്കും.
അതേസമയം, ബസിലെ സിസിടിവി ദ്യശ്യങ്ങള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചെങ്കിലും നിർണായകമായ തരത്തിൽ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. യാത്രക്കിടെ ഉപദ്രവിച്ചെന്ന് ആരും പരാതി പറഞ്ഞില്ലെന്ന് ജീവനക്കാര്‍ ഇന്നലെ പ്രതികരിച്ചിരുന്നു. ജീവനക്കാരുടെ മൊഴിയും ഒപ്പം ബസില്‍ യാത്ര ചെയ്ത മറ്റുള്ളവരുടെ മൊഴിയും രേഖപ്പെടുത്തും.
advertisement
Summary: Social media influencer Shimjitha Mustafa has been arrested in connection with the suicide of a young man following allegations of sexual harassment on a bus. She was apprehended from a relative’s house in Vadakara. Following a complaint from the deceased Deepak’s parents, the police had registered a case for abetment of suicide. Shimjitha had gone into hiding shortly after, and although there were initial rumors that she might have fled the state or country, the police tracked her down to Vadakara.
മലയാളം വാർത്തകൾ/ വാർത്ത/Crime/
ദീപക്കിന്റെ മരണം; ബസിൽ‌ വീഡിയോയെടുത്ത് പ്രചരിപ്പിച്ച ഷിംജിത മുസ്തഫ അറസ്റ്റിൽ
Next Article
advertisement
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
'വലിയ സൗഹൃദം': ഇസ്രായേലിനും യഹൂദ ജനതയ്ക്കും ഒപ്പം നിന്നതിന് പ്രധാനമന്ത്രി മോദിക്ക് നന്ദി പറഞ്ഞ് നെതന്യാഹു
  • ഇസ്രായേൽ-ഇറാൻ യുദ്ധത്തിൽ ഇന്ത്യയുടെ പിന്തുണയ്ക്ക് പ്രധാനമന്ത്രി മോദിക്ക് നെതന്യാഹു നന്ദി പറഞ്ഞു

  • പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് മോദിയും നെതന്യാഹുവും ദീർഘനേരം ചർച്ച നടത്തി

  • സാധാരണക്കാരുടെ സുരക്ഷയ്ക്ക് മുൻഗണന നൽകണമെന്നും യുദ്ധം വേഗം അവസാനിപ്പിക്കണമെന്നും മോദി ആവശ്യപ്പെട്ടു

View All
advertisement