advertisement

ട്രെയിനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു

Last Updated:

അമ്മയും മകളും കൂടി സഞ്ചരിക്കുന്നതിനിടെയാണ് കഴുത്തിൽ കിടന്നിരുന്ന മാല മോഷ്ടാവ് കവർന്നത്

(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
പാലക്കാട്: ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന യുവതിയുടെ മാല മോഷ്ടിച്ച യുവാവിനെ ഷൊർണൂർ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം വണ്ടൂർ സ്വദേശിയായ വടക്കേ പറമ്പിൽ രാമകൃഷ്ണന്റെ മകൻ ഹരിപ്രസാദാണ് (27 ) അറസ്റ്റിലായത്.
വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഷൊർണൂർ നിലമ്പൂർ ട്രെയിനിൽ സഞ്ചരിക്കുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ ഉണ്ടായിരുന്ന മാലയാണ് യുവാവ് പൊട്ടിച്ച് ഓടി രക്ഷപ്പെട്ടത്. അമ്മയും മകളും കൂടി സഞ്ചരിക്കുന്നതിനിടെയാണ് കഴുത്തിൽ കിടന്നിരുന്ന മാല മോഷ്ടാവ് കവർന്നത്.
വണ്ടൂർ സ്വദേശിയായ സ്ത്രീയുടെ പരാതിയിൽ റെയിൽവേ പോലീസ് അന്വേഷണം നടത്തുകയായിരുന്നു. സി സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിൽ പ്രതിയെ കുറിച്ച് വിവരം ലഭിക്കുകയും വെള്ളിയാഴ്ച രാവിലെ ഷോർണൂർ റെയിൽവേ പോലീസ് പ്രതിയുടെ വീട്ടിലെത്തി പിടികൂടുകയുമായിരുന്നു.
advertisement
റെയിൽവേ പോലീസ് എസ് ഐ അനിൽ മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ആർപിഎഫ് ക്രൈം പ്രിവൻഷൻ ഡിറ്റക്ഷൻ സ്കോഡും അന്വേഷണത്തിൽ നിർണായക പങ്കുവഹിച്ചു.
News Summary- Shornur railway police arrested a young man who stole a necklace from a woman who was traveling in a train.
view comments
മലയാളം വാർത്തകൾ/ വാർത്ത/Crime/
ട്രെയിനിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച യുവാവിനെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement