advertisement

പിതാവിന്റെ സംസ്‌കാരത്തിന് ദുബായില്‍ നിന്നെത്തിയ മകൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്

Last Updated:

പിതാവിന്റെ മരണവാർത്ത അറിഞ്ഞ് ചൊവ്വാഴ്ചയാണ് മകൻ നാട്ടിലെത്തിയത്

News18
News18
തിരുവല്ല: പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ ദുബായില്‍ നിന്നെത്തിയ മകൻ ഹൃദയാഘാതം മൂലം മരിച്ചു. നിരണം പണിക്കശ്ശേരില്‍ എബ്രഹാം ഡാനിയേല്‍ (40) ആണ് മരിച്ചത്. പിതാവ് പി.ജി. ഡാനിയേലിന്റെ (80) സംസ്‌കാര ചടങ്ങുകളിൽ പങ്കെടുക്കാനാണ് എബ്രഹാം എത്തിയത്.
വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഒരു വർഷത്തോളമായി കിടപ്പിലായിരുന്ന പി.ജി. ഡാനിയേൽ കഴിഞ്ഞ തിങ്കളാഴ്ചയാണ് അന്തരിച്ചത്. പിതാവിന്റെ മരണവാർത്ത അറിഞ്ഞ് ചൊവ്വാഴ്ചയാണ് എബ്രഹാം ഡാനിയേൽ തന്റെ മറ്റ് രണ്ട് സഹോദരങ്ങൾക്കൊപ്പം ദുബായിൽ നിന്ന് നാട്ടിലെത്തിയത്. ശനിയാഴ്ചയായിരുന്നു പിതാവിന്റെ സംസ്‌കാരം നിശ്ചയിച്ചിരുന്നത്.
വ്യാഴാഴ്ച രാത്രി നടന്ന കുടുംബ പ്രാർത്ഥനയിൽ പങ്കെടുത്ത ശേഷം ഉറങ്ങാൻ കിടന്ന എബ്രഹാമിന് രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. മുൻപ് ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനായിട്ടുള്ള വ്യക്തിയായിരുന്നു എബ്രഹാം. ഇരുവരുടെയും സംസ്‌കാര ചടങ്ങുകൾ ശനിയാഴ്ച രാവിലെ 11.30ന് നിരണം വലിയ പളളിയിൽ വെച്ച് നടക്കും. പരേതയായ ശാന്തമ്മയാണ് എബ്രഹാമിന്റെ മാതാവ്. മകൻ: റോഷ്. സഹോദരങ്ങൾ: നിഷ സാബു, നിഷാദ്, പരേതനായ ബാബു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പിതാവിന്റെ സംസ്‌കാരത്തിന് ദുബായില്‍ നിന്നെത്തിയ മകൻ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു; ഇരുവരുടെയും സംസ്കാരം ഒരുമിച്ച്
Next Article
advertisement
കണ്ണൂരിൽ 10 വയസുകാരനെ  പീഡിപ്പിച്ച  മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
കണ്ണൂരിൽ 10 വയസുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും
  • കണ്ണൂരിൽ 10 വയസ്സുകാരനെ പീഡിപ്പിച്ച മദ്രസ അധ്യാപകന് 36 വർഷം തടവും 2 ലക്ഷം രൂപ പിഴയും വിധിച്ചു

  • 2014 മുതൽ 2016 മാർച്ച് വരെ കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു

  • പിഴത്തുക ഇരയ്ക്ക് നൽകണമെന്ന് കോടതി നിർദേശിച്ചു, പിഴ അടച്ചില്ലെങ്കിൽ 7 മാസം അധികതടവ്

View All
advertisement