മുസ്ലിംലീഗ് നേതാവിനെ തുണിയില്ലാതെ നഗരമധ്യത്തിലൂടെ നടത്തിയ എസ് ഐയെ സ്ഥലം മാറ്റി

Last Updated:
തിരുവനന്തപുരം: മുസ്‌ലിംലീഗ് പ്രാദേശികനേതാവിനെ തുണിയില്ലാതെ നഗരമധ്യത്തിലൂടെ നടത്തിയ സംഭവത്തില്‍ പാങ്ങോട് എസ് ഐ നിയാസിനെ സ്ഥലംമാറ്റി.
തിരുവനന്തപുരം ജില്ലയിലെ കല്ലറയിലാണ് ചെക്ക് കേസില്‍ പ്രതിയായ ലീഗ് നേതാവിനെ പകല്‍ സമയത്ത് പൊലീസ് അര്‍ധനഗ്നനാക്കി നടത്തിച്ചത്. തിരുവനന്തപുരം ജില്ലാ മുസ്‌ലിം ലീഗ് കൗണ്‍സിലറായ ഷിബുവിനെയാണ് പാങ്ങോട് എസ് ഐ നിയാസിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്ത് കൊണ്ടുപോയത്. സംഭവം വിവാദമായതോടെ പ്രതിപക്ഷനേതാവ് ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു.
നേരത്തെ വിവാഹനിശ്ചയത്തിനു പോയ വാഹനം ട്രാന്‍സ്‌പോര്‍ട്ട് ബസ്സില്‍ ഇടിച്ചതിനെ തുടര്‍ന്നുള്ള വാക്ക് തര്‍ക്കത്തില്‍ പെണ്‍കുട്ടിയുടെ പ്രവാസിയായ പിതാവിനെ സംഭവസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത സംഭവത്തിലും വിവാദത്തില്‍പ്പെട്ടയാളാണു ഈ എസ് ഐ.
advertisement
കല്ലറയിലെ പിതാവിന്‍റെ സഹോദരന്‍റെ വീട്ടില്‍ നിന്നും കഴിഞ്ഞദിവസം ഉച്ചക്കു 12 മണിക്കാണ് ഷിബുവിനെ പൊലിസ് അറസറ്റു ചെയ്തത്. വീട്ടില്‍ നിന്നും 400 മീറ്റര്‍ ദൂരം നിക്കര്‍ മാത്രം ധരിപ്പിച്ചാണ് നടത്തിച്ചത്. കല്യാണം നടക്കുന്ന മണ്ഡപത്തിന്‍റെ മുന്നിലൂടെയാണ് ഇദ്ദേഹത്തെ വിവസ്ത്രനായി പൊലീസ് കൊണ്ടുപോയത്.
advertisement
രാവിലെ വീട്ടില്‍ നിന്നും അറസ്റ്റു ചെയ്തു കൊണ്ടുപോയ ശേഷം വൈകുന്നേരം മൂന്നുമണി വരെ ഇദ്ദേഹത്തെ തുണിയില്ലാതെയാണ് ലോക്കപ്പില്‍ നിര്‍ത്തിയത്. അഞ്ചു മണിക്കു പുനലൂര്‍ ഫസ്റ്റ് ക്ലാസ് മജിസട്രേറ്റിന്റെ മുന്നില്‍ എത്തിച്ചപ്പോള്‍ മാത്രമാണ് തുണി നല്‍കിയത്. മജിസ്‌ട്രേറ്റ് അപ്പോള്‍ തന്നെ ഇദ്ദേഹത്തെ വിടുകയും അടുത്ത ദിവസം ജാമ്യം എടുക്കാന്‍ നിർദ്ദേശിക്കുകയുമായിരുന്നു. സമന്‍സ് പോലും നല്‍കാതെയാണ് ഷിബുവിനെ അറസ്റ്റു ചെയ്തു കൊണ്ടു പോയത്. നേരത്തെ ഇടുക്കിയില്‍ നടന്ന ഒരു കൊലപാതകത്തില്‍ ഷിബുവിനെ പ്രതിയാക്കി ചേര്‍ത്തിയിരുന്നെങ്കിലും ഹൈക്കോടതി ആ എഫ്ഐആര്‍ റദ്ദു ചെയ്യുകയായിരുന്നു. ഒരു ലീഗ് പ്രവര്‍ത്തകനെ കള്ളക്കേസില്‍ കുടുക്കിയ ഈ എസ്ഐക്കെതിരേ നേരത്തെ ഷിബു പരാതി നല്‍കിയിരുന്നു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Crime/
മുസ്ലിംലീഗ് നേതാവിനെ തുണിയില്ലാതെ നഗരമധ്യത്തിലൂടെ നടത്തിയ എസ് ഐയെ സ്ഥലം മാറ്റി
Next Article
advertisement
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
മൂലമറ്റം പവര്‍ഹൗസ് ഒരു മാസത്തേക്ക് അടയ്ക്കും; സംസ്ഥാനത്ത് ദിവസം 780 മെഗാവാട്ട് വൈദ്യുതി കുറയും
  • മൂലമറ്റം പവര്‍ഹൗസ് നവംബർ 11 മുതൽ ഒരു മാസം അടച്ചിടും; 780 മെഗാവാട്ട് വൈദ്യുതി കുറയുമെന്ന് കണക്കാക്കുന്നു.

  • മൂലമറ്റം പവര്‍ഹൗസിന്റെ 5, 6 ജനറേറ്ററുകളുടെ സീലുകൾ മാറ്റുന്നതിനാലാണ് സമ്പൂർണ ഷട്ട് ഡൌൺ.

  • മൂലമറ്റം പവര്‍ഹൗസ് അടച്ചിടുന്നതോടെ സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്ന് കെഎസ്ഇബി പറയുന്നു.

View All
advertisement