കൊല്ലം കൊട്ടാരക്കരയിൽ പി.ജി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ
- Published by:Anuraj GR
- news18-malayalam
Last Updated:
ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം ഉറപ്പിച്ചു
കൊല്ലം: കൊട്ടാരക്കര കോട്ടത്തല സ്വദേശിയും എം എ സൈക്കോളജി വിദ്യാര്‍ത്ഥിനിയുമായ വൃന്ദ രാജ് ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായസൈനികനെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടത്തല സരിഗ ജംഗ്‌ഷനില്‍ താമസിക്കുന്ന അനു കൃഷ്ണനെയാണ് കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം 23നാണ് വൃന്ദാ രാജിനെ എലിവിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറ് വര്‍ഷത്തോളം നീണ്ട പ്രേമ ബന്ധത്തില്‍ നിന്ന് അനു കൃഷ്ണൻ പിന്മാറിയതിന് പിന്നാലെയായിരുന്നു വൃന്ദ ജീവനൊടുക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
ഒരാഴ്ച മുമ്പ് മറ്റൊരു പെണ്‍കുട്ടിയുമായി അനു കൃഷ്ണന്റെ വിവാഹം ഉറപ്പിച്ചു. ഇക്കാര്യം അറിഞ്ഞപ്പോൾ വൃന്ദ രാജ് ഇത് ചോദ്യം ചെയ്തു. എന്നാൽ വാട്‌സാപ്പിലൂടെ അസഭ്യം പറഞ്ഞ് അപമാനിച്ചെന്നും ജീവനൊടുക്കാൻ പ്രേരിപ്പിച്ചതായുമാണ് വിവരം. വൃന്ദരാജിന്‍റെ മരണത്തിന് പിന്നാലെ അനു കൃഷ്ണനെതിരെ യുവതിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു.
advertisement
കൂടാതെ വൃന്ദ മരിക്കുന്നതിന് മുമ്പ് എഴുതിയ ഡയറിയിലും ഇക്കാര്യം പരാമർശിച്ചിട്ടുണ്ടായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പൊലീസ് ചോദ്യം ചെയ്യാൻ സ്റ്റേഷനിലേയ്‌ക്ക് വിളിച്ചുവരുത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ പരിശോധിച്ച ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
Location :
Kottarakkara,Kollam,Kerala
First Published :
June 28, 2023 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
കൊല്ലം കൊട്ടാരക്കരയിൽ പി.ജി വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സുഹൃത്തായ സൈനികൻ അറസ്റ്റിൽ