• HOME
  • »
  • NEWS
  • »
  • crime
  • »
  • ആലപ്പുഴ ഭരണിക്കാവില്‍ മകൻ അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ആലപ്പുഴ ഭരണിക്കാവില്‍ മകൻ അമ്മയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി

ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂത്തമകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടത്

  • Share this:

    ആലപ്പുഴ ഭരണിക്കാവില്‍ അമ്മയെ മകന്‍ കഴുത്തു ഞെരിച്ചു കൊന്നു. ഭരണിക്കാവ് ആയിരം കുന്ന് പുത്തൻതറയിൽ മോഹനൻ്റെ ഭാര്യ രമ (55)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ മകന്‍ മിഥുന്‍ (30) സംഭവസ്ഥലത്തു നിന്നും കുറത്തികാട് പോലീസ് കസ്റ്റഡിയിലെടുത്തു. പിടിയിലായ മിഥുന്‍ കഞ്ചാവിന് അടിമയാണെന്നും അന്വേഷണ സംഘം അറിയിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ മൂത്തമകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മയെ മരിച്ച നിലയിൽ കണ്ടത്.

    മിഥുനും പിതാവ് മോഹനനും വീട്ടിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയില്‍ മദ്യം വാങ്ങുന്നതിനുള്ള പണത്തിനു വേണ്ടി ഇവര്‍ രമയെ സമീപിച്ചു. എന്നാല്‍, പണം നല്‍കാന്‍ അവര്‍ വിസ്സമതിച്ചതോടെ മിഥുൻ അമ്മയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു.

    Published by:Arun krishna
    First published: